ബാഗയിലെ ടിറ്റോ ലൈനിലുള്ള ചെലവ് കുറഞ്ഞ നിശാക്ലബ്ബുകളിലൊന്നാണ് കാമാകി. ആളൊന്നിന് 500 രൂപ ചെലവഴിക്കാനുണ്ടെങ്കില്‍ കാമാകിയില് ഒരു രാത്രി ആസ്വദിക്കാം. അതുകൊണ്ടുതന്നെ എപ്പോഴും തിരക്കേറിയ നിശാക്ലബ്ബാണിത്. ടിറ്റോ ലൈനില്‍ നിരവധി നിശാക്ലബ്ബുകളുണ്ടെങ്കിലും യുവാക്കള്‍ ഏറ്റവും കൂടുതല്‍ എത്തുന്ന ക്ലബ്ബുകളിലൊന്ന് കാമാകിയാണെന്ന് പറയാം.
മറ്റ് നിശാക്ലബ്ബുകളില്‍ നിന്ന് മാറി തെരുവോരത്തേക്ക് കൂടുതല്‍ അലിഞ്ഞുചേരാം എന്നതുതന്നെയാണ് കാമാകിയുടെ പ്രത്യേകത. കൂറ്റന്‍ എല്‍ സി ഡി ടീവികളില്‍ ക്രിക്കറ്റും ഫുട്ബോളും ഫോര്‍മുല വണ്ണും തീര്‍ക്കുന്ന ബഹളങ്ങളായിരിക്കും എപ്പോഴും. രണ്ട് സോണുകളാണ് കാമാകി ക്ലബ്ബിനുള്ളത്. രണ്ടാമത്തെ സോണില്‍ ബാര്‍ സെറ്റപ്പ് ആണ്. മദ്യവും ആഹാരസാധനങ്ങളും താരതമ്യേന ചുരുങ്ങിയ വിലയ്ക്ക് ഇവിടെ ലഭിക്കും. ഗ്രീക്ക്, മെഡിറ്ററേനിയന്‍ സ്റ്റൈല്‍ ഭക്ഷണങ്ങളാണ് ഇവിടത്തെ പ്രത്യേകത.
വൈകുന്നരം ആറ് മുതല്‍ രാവിലെ ആറുമണിവെരയാണ് ക്ലബ്ബിന്റെ പ്രവര്‍ത്തനസമയം. ഗോവയുടെ ഏത് ഭാഗത്തുനിന്നും ഇവിടെ എത്തിച്ചേരാന്‍ വളരെ എളുപ്പമാണ്. കോസ്മോപോളിറ്റന്‍ പാര്‍ട്ടി അനുഭവത്തിന് പറ്റിയ ഇടമാണിത്. ടിറ്റോ ലൈന്‍ പലപ്പോഴും കടുത്ത ട്രാഫിക് ബ്ലോക്കില്‍ അടച്ചിട്ടിരിക്കും. അതുകൊണ്ടുതന്നെ സൗകര്യപ്രദമായ സ്ഥലത്ത് വാഹനം പാര്‍ക്കുചെയ്യുക എന്നത് ഒരു വലിയ പ്രശ്നമാണിവിടെ. ബില്ലില്‍ നിന്നും പ്രവേശനഫീസിന്റെ തുക കുറച്ചുകിട്ടാനായുള്ള ശ്രമങ്ങളൊക്കെ ഇവിടെ പതിവാണ്.
മെഡിറ്ററേനിയന്‍ ഭക്ഷണം പഥ്യമല്ലാത്തവര്ക്കായി തൊട്ടടുത്ത് തന്നെ ഡോമിനോസ് പിസ ഹട്ടുണ്ട്. കാമാകിയില് നിന്നും ഒന്നോ രണ്ടോ കഴിച്ച ശേഷം അവിടെയുമാകാം ഭക്ഷണം എന്നര്‍ത്ഥം.