ബാഗ ബീച്ചിലെ പ്രശസ്തമായ ബ്രിട്ടോസ് ബീച്ച് ഷാക്കിന് സമീപത്തായാണ് സെന്റ് ആന്റണി കരോക്കെ ഷാക്കും സ്ഥിതി ചെയ്യുന്നത്. തുടക്കത്തില്‍ അത്ര പ്രശസ്തമായിരുന്നില്ലെങ്കിലും സെന്റ് ആന്റണി കരോക്കെ ഷാക്കും സഞ്ചാരികളെ ആകര്‍ഷിച്ചുതുടങ്ങിയിട്ടുണ്ട് ഇപ്പോള്‍. ബീച്ച് ടോപ്പ്, ഇന്‍ഡോര്‍ ഇരിപ്പിട സൗകര്യങ്ങളോട് കൂടിയ വലിയൊരു ഷാക്കാണ് സെന്റ് ആന്റണി കരോക്കെ.
അറുപതുകളിലേയും എഴുപതുകളിലെയും സംഗീതം വഴിയുന്ന കരോക്കെ സെഷനുകളാണ് സെന്റ് ആന്റണി കരോക്കെ ഷാക്കിന്റെ ഏറ്റവും വലിയ പ്രത്യേകത. ഗോവയുടെ ശരിക്കുള്ള ഒരു വേവ് ലെഗ്തും അന്തരീക്ഷവും മനസ്സിലാക്കാന്‍ പറ്റുന്നൊരിടം എന്നു വേണമെങ്കില്‍ സെന്റ് ആന്റണി കരോക്കെ ഷാക്കിനെ വിളിക്കാം. ബ്രിട്ടോസിനെ അപേക്ഷിച്ച് ചുരുങ്ങിയ വിലയ്ക്ക് മദ്യം കിട്ടും എന്നതും ഇവിടത്തെ ഒരു ആകര്‍ഷണമാണ്. വലിയൊരു ബാര്‍ സെറ്റപ്പോട് കൂടിയതാണ് റെസ്റ്റോറന്റും.
ബാഗയില്‍ നിന്നും ബ്രിട്ടോസ് ഷാക്കിലെത്തണമെന്ന് ആരോടും പറഞ്ഞാലും വഴി കാണിച്ചുതരും. ടിറ്റോസ് ലൈനിലെ കഫെ കോഫി ഡേയുടെ അരികിലൂടെ വടക്കുഭാഗത്തേക്ക് നേരെ പോയാല്‍ സെന്റ് ആന്റണി കരോക്കെ ഷാക്കിലെത്താം.