ഗന്ധമര്‍ദന്‍ മലകളുടെ ചെരുവിലാണ് ഹരിശങ്കര്‍ സ്ഥിതി ചെയ്യുന്നത്. പ്രകൃതി മനോഹരമായ ഒരു ഹിന്ദു തീര്‍ത്ഥാടന കേന്ദ്രമാണ് ഇവിടം . മഹാവിഷ്ണുവിനെയും ശ്രീകൃഷ്ണനെയും ആരാധിക്കുന്ന ഹരിശങ്കര ക്ഷേത്രത്താല്‍ പ്രശസ്തമാണ് ഈ സ്ഥലം. ഹനുമാന്, ജഗന്നാഥന്, രാമന് തുടങ്ങി വിവിധ ദേവന്മാരെ ആരാധിക്കുന്ന ക്ഷേത്രങ്ങളും സമീപത്തായുണ്ട്. ഭക്തര്‍ക്ക് താമസിക്കാനായി ക്ഷേത്രസമുച്ചത്തിനകത്ത് ഒരു ധര്‍മ്മശാലയുമുണ്ട്. ചൗഹാന് രാജവശംത്തിലെ ഒരു രാജാവ് എഡി പതിനാലാം നൂറ്റാണ്ടില്‍ കണ്ടെത്തിയതാണ് ക്ഷേത്രത്തിലെ ഹരിശങ്കര വിഗ്രഹം. ഈ വിഗ്രഹിത്തിനൊപ്പം പന്ത്രണ്ടാം നൂറ്റാണ്ടിലേതെന്ന് കരുതുന്ന നൃത്തം ചെയ്യുന്ന ഗണപതി വിഗ്രഹവും കണ്ടെത്തിയിരുന്നു.
ഗന്ധമര്‍ദന്‍ മലകളുടെ എതിര്‍വശത്താണ് നരസിംഹനാഥ ക്ഷേത്രം. ഇരു ക്ഷേത്രങ്ങള്‍ക്കും ഇടയിലുള്ള സ്ഥലത്ത് പോയകാലത്തെ ബുദ്ധമത കേന്ദ്രങ്ങളുടെ അവശിഷ്ടങ്ങള്‍ കാണാം. പരിമളഗിരി സര്‍വകലാശാലയായിരുന്നു ഇതെന്നാണ് കരുതപ്പെടുന്നത്. വര്‍ഷം മുഴുവന്‍ ഹരിശങ്കര്‍ സന്ദര്‍ശിക്കാം. ആയിരത്തിലേറെ ഔഷധ സസ്യങ്ങളുള്ള ഒരു ഔഷധ തോട്ടം ഇവിടെയുണ്ട്. റോഡ് മാര്‍ഗം വളരെ നല്ല രീതിയല്‍ ബന്ധപ്പെട്ട് കിടക്കുന്ന സ്ഥലമാണിത്. ബലാന്‍ഗീറില്‍ നിന്നും 72 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം.