Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബാന്ധവ്ഘര്‍ » ആകര്‍ഷണങ്ങള് » ബാന്ധവ്ഘര്‍ കോട്ട

ബാന്ധവ്ഘര്‍ കോട്ട, ബാന്ധവ്ഘര്‍

16

ബാന്ധവ്ഘര്‍ കോട്ടയുടെ നിര്‍മ്മാണകാലത്തെ കുറിച്ച് സൂചനകള്‍ നല്‍കുന്ന ചരിത്രരേഖകളൊന്നും കണ്ടെത്തിയിട്ടില്ല. രണ്ട് സഹസ്രാബ്ദങ്ങളുടെ പഴക്കമെങ്കിലും ഇതിനുണ്ടാകുമെന്നാണ് അനുമാനിക്കപ്പെടുന്നത്. ഗൌഡീയ വൈഷ്ണവരുടെ വിശുദ്ധഗ്രന്ഥമായ നാരദ പഞ്ചരത്ര(നാരദമുനിയുടെ അഞ്ച് ശാഖകള്‍)യില്‍ ഈ കോട്ടയെ കുറിച്ച് പരാമര്‍ശമുള്ളതായി പറയപ്പെടുന്നു. കൃഷ്ണഭക്തനായിരുന്ന ചൈതന്യമഹാപ്രഭുവിന്റെ അനുയായികളാണ് ഗൌഡിയ വൈഷ്ണവര്‍.

നാരദമുനിയും ശിവഭഗവാനും തമ്മിലുള്ള ആത്മീയസംവാദമാണ് നാരദ പഞ്ചരത്രയുടെ ഇതിവൃത്തം. ഇരുപത് ശതകങ്ങളോളം പഴക്കമുള്ള പുരാണ ലിഖിതങ്ങള്‍ അടങ്ങിയതാണ് ഈ ഗ്രന്ഥം എന്നതിനാല്‍ ബാന്ധവ്ഘര്‍ കോട്ടയ്ക്കും അത്രതന്നെ പഴക്കം കണക്കാക്കാം.

മൂന്നാം നൂറ്റാണ്ടിലെ മാഘന്മാരും വാകാടക വംശവും അഞ്ചാം നൂറ്റാണ്ടിലെ രജപുത്ര വംശജരായ സെങ്കാറുകളും പത്താം നൂറ്റാണ്ടിലെ കാലാചുരി രാജവംശവും എന്നിങ്ങനെ എത്രയെത്ര രാജപരമ്പരകളുടെ ഉത്ഥാനപതനങ്ങള്‍ക്ക് ഈ കോട്ട സാക്ഷിയായിട്ടുണ്ടെന്ന് പറയാതെ വയ്യ. ചരിത്രത്താളുകളില്‍ ഇടം നേടാതെ പോയവ അതിലുമേറെയുണ്ടാവാം. അല്ലെങ്കിലും ചരിത്രമെന്നത് യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നേരെ തിരിച്ച് വെച്ച കണ്ണാടിയൊന്നുമല്ലല്ലൊ.

ചിലപ്പോഴെങ്കിലും മുന്‍വിധികളുടെയും സ്വാര്‍ത്ഥതാല്‍പര്യങ്ങളുടെയും ആപേക്ഷിക സത്യങ്ങള്‍ മാത്രമല്ലെ.  ബഗേല്‍ രാജവംശത്തില്‍ പെട്ട മഹാരാജ വിക്രമാദിത്യസിങിന്റെ ഭരണകാലത്ത് രിവ പട്ടണത്തെ അവരുടെ സാമ്രാജ്യ തലസ്ഥാനമാക്കി. കോട്ട നിലകൊള്ളുന്ന ബാന്ധവ്ഘര്‍ മേഖലയെ പരിത്യജിച്ചു. 1635 ലായിരുന്നു ഇത്. ബാന്ധവ്ഘര്‍ കുന്നിന്റെ മുകളിലായിട്ടാണ് നൂറ്റാണ്ടുകളുടെ ഉലച്ചിലുകള്‍ക്ക് വശംവദനാകാതെ കോട്ട നിലകൊള്ളുന്നത്.

അധിനിവേശങ്ങളുടെയും ആധിപത്യത്തിന്റെയും ഒടുങ്ങാത്ത കഥകള്‍, നിണം ചാലിട്ടൊഴുകിയ രണഭൂമിയിലെ ആക്രോശങ്ങളും ആര്‍ത്തനാദങ്ങളും, വിഭിന്നങ്ങളായ ആചാരങ്ങളുടെയും സംസ്കൃതികളുടെയും വേഷപ്പകര്‍ച്ചകള്‍. സകലതിനും മൂകസാക്ഷിയായി ബാന്ധവ്ഘര്‍ കോട്ട നിസ്സംഗതയോടെ കാലാതിവര്‍ത്തിയായ് നിലകൊള്ളുന്നു.

കോട്ട കാണാനെത്തുന്നവരുടെ കണ്ണും കരളും ഇവിടത്തെ പ്രകൃതിഭംഗിയും വനചാരുതയും ഗ്രസിക്കുകതന്നെ ചെയ്യും. പച്ചപ്പുകളും വന്യജീവികളും ഇവിടെ അനന്യരാണ്. പെണ്‍കടുവയും

അവളുടെ കുഞ്ഞുങ്ങളും പള്ളിയുറങ്ങാന്‍  ഇടയ്ക്കിടെ ഈ കോട്ടയില്‍ രാജകീയ സന്ദര്‍ശനം നടത്താറുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat

Near by City