Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബാന്ധവ്ഘര്‍ » ആകര്‍ഷണങ്ങള് » ബാന്ധവ്ഘര്‍ നാഷണല്‍ പാര്‍ക്ക്

ബാന്ധവ്ഘര്‍ നാഷണല്‍ പാര്‍ക്ക്, ബാന്ധവ്ഘര്‍

16

വിന്ധ്യാപര്‍വ്വത നിരകള്‍ക്ക് കുറുകെ ഏകദേശം നാനൂറ് ചതുരശ്ര കിലോമീറ്ററുകളിലായി വ്യാപിച്ച് കിടക്കുകയാണ്, കടുവകളുടെയും നിരവധി ജൈവവൈവിദ്ധ്യങ്ങളുടെയും ആവാസ താവളമായ ബാന്ധവ്ഘര്‍ നാഷണല്‍ പാര്‍ക്ക്. കുത്തനെയുള്ള മലഞ്ചെരിവുകളും നിമ്നോന്നതമായ വനഭൂമിയും തുറസ്സായ പുല്‍തകിടികളും ഈ ഭൂമിയെ വ്യത്യസ്ത അഭിരുചിക്കാരുടെ പ്രിയതാവളമാക്കിയിട്ടുണ്ട്.

പാര്‍ക്കിന്റെ ഒറ്റപ്പെട്ട ചില മേഖലകള്‍ സഞ്ചാരികളുടെ ഇടത്താവളമായി വര്‍ത്തിക്കുന്നു. പാര്‍ക്കിന്റെയും വനഭൂമിയുടെയും അപാര സൌന്ദര്യം ഇവിടെനിന്ന് വിഹഗമായി വീക്ഷിക്കാം. പ്രകൃതിരമണീയത ആവോളം നുകര്‍ന്ന് അല്പസമയം വിശ്രമിച്ചും സല്ലപിച്ചും ഈ ഇടവേളകള്‍ അവര്‍ മധുരതരമാക്കുന്നു.   

ഇരുപത്തിരണ്ടോളം ഇനം സസ്തനികളും ഇരുനൂറ്റന്‍പത് ജാതികളില്‍ പെട്ട പറവക്കൂട്ടങ്ങളും ഈ പാര്‍ക്കിന്റെ പ്രൌഢിയേറ്റുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കടുവകള്‍ അധിവസിക്കുന്ന ആരണ്യകം എന്ന അപൂര്‍വ്വ ബഹുമതിയും ഈ ദേശീയോദ്യാനത്തിന് സ്വന്തം. ഏഷ്യന്‍ കുറുനരി, വരയന്‍ കഴുതപ്പുലി, ബംഗാള്‍ കുറുക്കന്‍, റാറ്റലുകള്‍, കരടി, കാട്ടുപൂച്ച, കീരി, പുള്ളിപ്പുലി എന്നിവയും ഈ പാര്‍ക്കിലെ അന്തേവാസികളാണ്.

ഇവയ്ക്ക് പുറമെ സസ്തനികളായ അണ്ണാനുകള്‍, ഊളന്‍, മൂഷികവര്‍ഗ്ഗത്തിലെ വിമതരായ ലെസ്സര്‍ ബണ്ടികൂറ്റ്, മരപ്പട്ടി എന്നിവയെയും ഇവിടെ കാണാം. കാടിന്റെ സൌന്ദര്യം ആവോളം ആസ്വദിക്കാന്‍ ഏറ്റവും ഉചിതമായ വഴി ജീപ്പിലോ ആനപ്പുറത്തേറിയുള്ള സഫാരിയോ ആണ്. സഫാരി തരപ്പെടുത്താന്‍ ടൂറിസ്റ്റ് ഡിപ്പാര്‍ട്ട്മെന്റുമായി ബന്ധപ്പെട്ടാല്‍ മതിയാകും.

One Way
Return
From (Departure City)
To (Destination City)
Depart On
18 Apr,Thu
Return On
19 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
18 Apr,Thu
Check Out
19 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
18 Apr,Thu
Return On
19 Apr,Fri

Near by City