Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബാംഗ്ലൂര്‍ » ആകര്‍ഷണങ്ങള് » ലാല്‍ ബാഗ്

ലാല്‍ ബാഗ്, ബാംഗ്ലൂര്‍

8

നഗരത്തിന്റെ തെക്കുഭാഗത്തായിട്ടാണ് ഈ ബൊട്ടാണിക്കല്‍ ഗാര്‍ഡനുള്ളത്. ലാല്‍ ബാഗ് എന്ന വാക്കിനര്‍ത്ഥം ചുവന്ന പൂന്തോട്ടമെന്നാണ്. ബാംഗ്ലൂര്‍ ഭരിച്ചിരുന്ന സുല്‍ത്താന്‍ ഹൈദര്‍ അലിയാണ് ഇത്തരമൊരു പൂന്തോട്ടം പണിയാന്‍ മുന്‍കയ്യെടുത്തത്. പൂന്തോട്ടത്തിന്റെ പണികള്‍ ടിപ്പു സുല്‍ത്താന്റെ കാലത്താണ് പൂര്‍ത്തിയാക്കിയത്. ഉഷ്ണമേഖലയില്‍ വളരുന്ന ഒട്ടേറെ ചെടികളുടെയും മരങ്ങളുടെയും വലിയ ശേഖരമാണ് ഇവിടെയുള്ളത്. 240 ഏക്കറോളം പരന്നുകിടക്കുന്ന തോട്ടത്തില്‍ ആയിരത്തോളം ഇനത്തില്‍പ്പെട്ട വൃക്ഷലതാദികളുണ്ട്. പുല്‍ത്തകിടികളും, റോസ് ഗാര്‍ഡനും, താമരക്കുളവുമെല്ലാം ചേര്‍ന്ന് നല്ലൊരു അന്തരീക്ഷമാണ് ഇവിടെയുള്ളത്.

റിപ്പബ്ലിക് ദിനം പോലുള്ള സമയങ്ങളില്‍ നടക്കുന്ന പുഷ്പപ്രദര്‍ശനത്തിന് വന്‍തിരക്ക് അനുഭവപ്പെടാറുണ്ട്. നഗരത്തിന്റെ ഏത് ഭാഗത്തുനിന്നും ഇവിടേയ്ക്ക് ബസ് സര്‍വ്വീസുകളുണ്ട്. സ്വന്തം വാഹനത്തിലാണ് വരുന്നതെങ്കില്‍ ഫീസ് നല്‍കിയാല്‍ പാര്‍ക്കിംഗ് സൗകര്യവും ലഭിയ്ക്കും.1856ലാണ് ലാല്‍ബാഗിനെ ഗവണ്‍മെന്റ് ബൊട്ടാണിക്കല്‍ ഗാര്‍ഡനാക്കി മാറ്റിയത്. ഇപ്പോള്‍ ഇത് ഡയറക്ടറേറ്റ് ഓഫ് ഹോട്ടികള്‍ച്ചറിന്റെ മേല്‍നോട്ടത്തിലാണ്. ലണ്ടനിലെ ക്രിസ്റ്റല്‍ പാലസിന്റെ മാതൃകയില്‍ പൂന്തോട്ടത്തിനകത്ത് പണിതിരിക്കുന്ന ഗ്ലാസ് പാലസിലാണ് പുഷ്പപ്രദര്‍ശനം നടക്കാറുള്ളത്. ഇതിനുള്ളിലെ മൂവായിരം വര്‍ഷത്തിലധികം പഴക്കമുള്ള കൂറ്റന്‍ പാറ ഇവിടെയെത്തുന്നവരുടെ ഇഷ്ടസങ്കേതമാണ്. ഫോട്ടോയെടുക്കാനും വിശ്രമിക്കാനുമെല്ലാം ആളുകള്‍ ഈ പാറയ്ക്കുമുകളിലെത്തുന്നു. ഇതിന് മുകളില്‍ ഒരു മണ്ഡപവുമുണ്ട്. സന്ദര്‍ശകര്‍ക്ക് ഇരിക്കാനും, കൂട്ടമായിരുന്ന് ഭക്ഷണം കഴിക്കാനും ഇവിടെ സൗകര്യമുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat