Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ബന്‍സ്വര

ബന്‍സ്വര- ശത ദ്വീപുകളുടെ നഗരം

24

ഇന്ത്യയുടെ ഒറ്റത്തുനിന്നും മറ്റേയറ്റത്ത് എത്തുമ്പോഴേയ്ക്കും സംസ്‌കാരങ്ങളുടെയും ഭൂപ്രകൃതിയുടെയും എന്തെന്ത് വ്യത്യസ്തതകളാണ് കാണാന്‍ കഴിയുക. തെക്കന്‍കേരളത്തില്‍ത്തന്നെ ഓരോ സംസ്ഥാനങ്ങളിലും കാഴ്ചകള്‍ വ്യത്യസ്തമാണ്, തെക്കന്‍കേരളം വിട്ട് വീണ്ടും മുകളിലേയ്‌ക്കെന്തുമ്പോള്‍ വൈവിധ്യങ്ങള്‍ കൂടുകയാണ്. കാലാവസ്ഥയും ഭൂപ്രകൃതിയും മാറുന്നതിനനുസരിച്ച് സമൂഹങ്ങള്‍ക്കും മാറ്റങ്ങള്‍ വരുന്നു. താര്‍ മരുഭൂമിയുടെയും ആരവല്ലി മലനിരകളുടെയും പ്രൊഢിയുമായി കിടക്കുന്ന രാജസ്ഥാന്‍ കാഴ്ചകളുടെ അക്ഷയഖനിയാണ്.

ഇന്ത്യയിലെ രാജഭരണകാലത്തിന്റെ പ്രൗഡിയും ചരിത്രവും അറിയണമെന്നുള്ളവര്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലമാണ് രാജസ്ഥാന്‍ . ഇവിടുത്തെ ഓരോ ജില്ലകളിലും ഓരോ നഗരങ്ങളിലുമുണ്ട് പണ്ട് ഭരണം കയ്യാളിയിരുന്നവരുടെ സ്മരണകളുണര്‍ത്തുന്ന ചരിത്രശേഷിപ്പുകള്‍. യുദ്ധ വിജയങ്ങളുടെയും പരാജയങ്ങളുടെയും അധികാരക്കൈമാറ്റങ്ങളുടെയും കഥ പറയാത്ത ഒരു നഗരവും ഇവിടെയില്ല എന്നുതന്നെ പറയാം.

രാജസ്ഥാന്റെ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന നഗരമാണ് ബന്‍സ്വര, ബന്‍സ്വര ജില്ലയുടെ ഭരണസിരാകേന്ദ്രമാണ് ബന്‍സ്വര നഗരം. 5,307 ചതുരശ്ര കിലോമീറ്ററോളം വിസ്തൃതിയുള്ള ബന്‍സ്വര സമുദ്രനിരപ്പില്‍ നിന്നും 302 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. മുമ്പ് കാലത്ത് രാജകീയ സംസ്ഥാനമെന്ന നിലയില്‍ പരിഗണിക്കപ്പെട്ടിരുന്ന ബന്‍സ്വരയുടെ ശില്‍പി മഹാരവല്‍ ജഗ്മല്‍ സിങ് ആണ്. നിറയെ മുളങ്കാടുകളുണ്ടായിരുന്നതിനാലാണത്രേ ഈ സ്ഥലത്തിന് ബന്‍സ്വര എന്ന് പേരുവീണത്. ബന്‍സ്വരയിലൂടെ ഒഴകുന്ന മഹി നദിയിലെ ദ്വീപുകളുമായി ബന്ധപ്പെടുത്തി ബന്‍സ്വരയെ സിറ്റി ഓഫ് ഹണ്‍ഡ്രഡ് ഐലന്റ്‌സ് എന്നും പറയാറുണ്ട്.

മഹര്‍വാള്‍സ് ആയിരുന്നു ബന്‍സ്വര ജില്ലയിലെ പ്രധാന ഭരണാധികാരികള്‍. വാഗഡ് എന്നും വാഗ്വാര്‍ എന്നും വിളിയ്ക്കുന്ന പ്രദേശത്തിന്റെ കിഴക്കേ ഭാഗത്തായിട്ടാണ് ഈ നഗരം പണിതത്. ഭില്‍ ഭരണാധികാരിയായിരുന്ന ബന്‍സിയ ഭരിച്ചിരുന്ന സ്ഥലമായതുകൊണ്ടാണ് ഇതിന് ബന്‍സ്വര എന്ന് പേരുവന്നതെന്നും കഥകളുണ്ട്. പിന്നീട് ജഗ്മല്‍ സിങ് ബന്‍സിയയെ കീഴ്‌പ്പെടുത്തി വധിയ്ക്കുകയും ബന്‍സ്വരയിലെ ഭരണാധികാരിയാവുകയുമായിരുന്നുവത്രേ.

മിനി ജാലിയന്‍വാല ബാഗ്

1913ല്‍ ഭില്‍ രാജകുടുംബത്തിലെ ചിലര്‍ സാമൂഹികപ്രവര്‍ത്തകരായ ഗോവിന്ദ്ഗിരി, പുഞ്ജ എന്നിവരുടെ നേതൃത്വത്തില്‍ ഭരണകൂടത്തിനെതിരെ വിപ്ലവം തുടങ്ങി. എന്നാല്‍ ഭരണകൂടം ഈ സമരത്തെ അടിച്ചമര്‍ത്തുകയും മാന്‍ഗഡ് കുന്നില്‍ സമാധാനപരമായി സമ്മേളനം നടത്തിയിരുന്ന നൂറോളം ഭില്‍ കുടുംബാംഗങ്ങളെ വെടിവെച്ചുകൊല്ലുകയും ചെയ്തുവത്രേ. ഈ സംഭവത്തെ മിനി ജാലിയന്‍വാലാ ബാഗ് എന്നാണ് പറയുന്നത്. കൂട്ടക്കൊല നടന്ന സ്ഥലം ഇപ്പോള്‍ മാന്‍ഗഡ് ധാം എന്ന പേരില്‍ പവിത്രമായ സ്ഥലമായി കരുതിപ്പോരുന്നു.

ബന്‍സ്വരയിലെ ജനതയും ഭാഷകളും

ഇന്ത്യ സ്വാതന്ത്ര്യം നേടിയശേഷം ബന്‍സ്വര സ്‌റ്റേറ്റും കുശാല്‍ഗഡ് ചീഫ്ഷിപ്പും 1949ല്‍ രാജസ്ഥാന്‍ സംസ്ഥാനത്തോട് കൂട്ടിച്ചേര്‍ക്കപ്പെട്ടു. ഇതിന് പിന്നാലെ ബന്‍സ്വരയെന്ന ജില്ല രൂപീകരിക്കപ്പെടുകയും ചെയ്തു. ഭില്‍, ഭില്‍ മീനാസ്, ദാമൊര്‍, ഛര്‍പോടാസ്, നിനമാസ്, പട്ടേല്‍, രജപുത്, ബ്രാഹ്മണര്‍, മഹാരാജന്‍ തുടങ്ങിയവയാണ് ബന്‍സ്വരയിലെ പ്രധാനപ്പെട്ട ജാതിവിഭാഗങ്ങള്‍. ഗുജറാത്തിയും മേവാറിയും ചേര്‍ന്നുണ്ടായ വഗ്രിയെന്ന ഭാഷയാണ് പ്രധാനമായും ജനങ്ങള്‍ സംസാരിക്കുന്നത്.

ത്രിപുര സുന്ദരി, മഹി അണക്കെട്ട്, കഗ്ഡി പിക് അപ് വേര്‍, മദരേശ്വര്‍ ശിവക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണകേന്ദ്രങ്ങള്‍. അബ്ദുള്ള പിര്‍, ആനന്ദ് സാഗര്‍ ലേക്ക്, ഭീം കുണ്ഡ്, അന്ദേശ്വര്‍ ജൈന ക്ഷേത്രം, ഛീന്‍ചബ്രഹ്മ ക്ഷേത്രം എന്നിവയും സന്ദര്‍ശനയോഗ്യങ്ങളായ സ്ഥലങ്ങളാണ്.

ബന്‍സ്വരയിലേയ്ക്ക് യാത്രചെയ്യുന്നകാര്യവുംഅധികം ബുദ്ധിമുട്ടില്ലാത്തതാണ്. 181 കിലോമീറ്റര്‍ അകലെ ഉദയ്പൂരിലാണ് ബന്‍സ്വരയ്ക്ക് അടുത്തുള്ള വിമാനത്താവളം. ജോധ്പൂര്‍, ജയ്പൂര്‍, മുംബൈ, ദില്ലി എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇവിടേയ്ക്ക് വിമാനസര്‍വ്വീസുകളുണ്ട്. രത്‌ലം, ദുന്‍ഗര്‍പൂര്‍, ദോഹദ്, ജയ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം ബന്‍സ്വരയിലേയ്ക്ക് ബസ് സര്‍വ്വീസുകളുമുണ്ട്. ആഗസ്റ്റ് മുതല്‍ മാര്‍ച്ച് വരെയുള്ള കാലമാണ് ബന്‍സ്വര സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം.

ബന്‍സ്വര പ്രശസ്തമാക്കുന്നത്

ബന്‍സ്വര കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ബന്‍സ്വര

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ബന്‍സ്വര

  • റോഡ് മാര്‍ഗം
    രാജസ്ഥാനില്‍ നിന്നും മധ്യപ്രദേശില്‍ നിന്നും ഒട്ടേറെ സര്‍ക്കാര്‍ ബസുകള്‍ ബന്‍സ്വരയിലേയ്ക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. രാജസ്ഥാനിലെ മറ്റ് നഗരങ്ങളില്‍ നിന്നെല്ല്ാം റോഡുമാര്‍ഗ്ഗം ബെന്‍സ്വരയിലെത്താന്‍ ബുദ്ധിമുട്ടില്ല. ബന്‍സ്വരയിലെത്തിക്കഴിഞ്ഞാല്‍ ടാക്‌സികളിലോ ബസുകളിലോ ആയി സ്ഥലങ്ങള്‍ കാണാനായി യാത്രചെയ്യുകയും ചെയ്യാം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    രത്‌ലം റെയില്‍വേ സ്‌റ്റേഷനാണ് ബന്‍സ്വരയ്ക്ക് സമീപത്തുള്ള റെയില്‍വേ സ്റ്റേഷന്‍. 80 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേയ്ക്ക്. ദില്ലി, മുംബൈ പോലുള്ള നഗരങ്ങളില്‍ നിന്നും ഇവിടേയ്ക്ക് തീവണ്ടിമാര്‍ഗ്ഗം എത്താന്‍ ബുദ്ധിമുട്ടില്ല. സ്‌റ്റേഷനില്‍ നിന്നും ടാക്‌സികളിലോ, ടെംബോ ട്രാവലറുകളിലോ ബന്‍സ്വര നഗരത്തിലേയ്‌ക്കെത്താം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ഉദയ്പൂരിലെ മഹാറാണ പ്രതാപ് എയര്‍പോര്‍ട്ടാണ് ബന്‍സ്വരയ്ക്ക് അടുത്തുള്ള വിമാനത്താവളം. എയര്‍പോര്‍ട്ടില്‍ നിന്നും ടാക്‌സികളില്‍ ബന്‍സ്വരയിലെത്താം. 181 കിലോമീറ്റര്‍ ദൂരമുണ്ട് ബന്‍സ്വരയില്‍ നിന്നും എയര്‍പോര്‍ട്ടിലേയ്ക്ക്. ഉദയ്പൂര്‍ എയര്‍പോര്‍ട്ടിലേയ്ക്ക് ദില്ലി ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ജയ്പൂര്‍, സന്‍ഗാനെര്‍ എയര്‍പോര്‍ട്ടുകളില്‍ നിന്നും വിമാനസര്‍വ്വീസുകളുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat