ബന്സ്വരയിലെത്തുന്ന സഞ്ചാരികളെല്ലാം സന്ദര്‍ശിയ്ക്കുന്ന സ്ഥലമാണിത്. പുരാവസ്തുക്കളുമായി ബന്ധപ്പെട്ടാണ് ഈ സ്ഥലം പ്രശസ്തിയാര്‍ജ്ജിച്ചത്. 11, 12 നൂറ്റാണ്ടുകളില്‍ നിര്‍മ്മിക്കപ്പെട്ട മനോഹരമായ ക്ഷേത്രങ്ങളുണ്ട് ഇവിടെ. ചിലതെല്ലാം പൂര്ണാവസ്ഥയിലാണെങ്കില് ചിലത് ഏതാണ് നശിച്ചുകഴിഞ്ഞവയാണ്.
ഇപ്പോഴും ഉല്‍ഖനനവും ഗവേഷണവും നടന്നുവരുന്ന സ്ഥലമാണിത്. ചരിത്രത്തിലും പുരാവസ്തുഗവേഷണത്തിലും മറ്റും താല്പര്യമുള്ളവര്ക്ക് കൂടുതല്ക്കാര്യങ്ങളും അറിയാനും മനസ്സിലാക്കാനും പറ്റിയ സ്ഥലമാണിത്. പഴയതും നശിച്ചതുമായ ക്ഷേത്രങ്ങളുടെ ഗ്രാമമെന്ന് അര്ഥുണയെ വിശേഷിപ്പിയ്ക്കാം. പണ്ട് കാലത്ത് പാര്‍മര്‍ ഭരണാധികാരികളുടെ ഭരണകേന്ദ്രമായിരുന്നുവേ്രത ഈ സ്ഥലം.