ബന്‍സ്വരയിലെ പ്രധാന ടൂറിസ്റ്റ കേന്ദ്രങ്ങളില്‍ ഒന്നായ ഈ തടാകം നഗരത്തില്‍ നിന്നും 1 കിലോമീറ്റര്‍ മാറിയാണ് സ്ഥിതിചെയ്യുന്നത്. തടാകത്തിന്റെ പകുതിഭാഗത്തോളം താമരച്ചെടികള്‍ വളര്ന്നുപുഷ്പിച്ച് നില്‍ക്കുകയാണ്. ഇതുതന്നെയാണ് ഈ സ്ഥലത്തെ ഏറെ സുന്ദരമാക്കുന്നതും. മുന്‍കാല ഭരണാധികാരികളുടെ വേനല്‍ക്കാല വസതിയായി ഉപയോഗിച്ചുവന്നിരുന്ന ബദല്‍ മഹല്‍ എന്നൊരു ചെറു കൊട്ടാരവും ഇതിനടുത്തുണ്ട്. വേനല്‍ക്കാലത്ത് തടാകത്തില്‍ സഞ്ചാരികള്‍ക്കായി ബോട്ടിങും മറ്റും ഏര്‍പ്പെടുത്താറുണ്ട്.