ബന്‍സ്വര നഗരത്തില്‍ 17 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന നഗരമാണ് തല്‍വാര. പുരാതനക്ഷേത്രങ്ങളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. സൂര്യദേവന്‍, അമലിയ ഗണേശന്‍, ലക്ഷ്മി നാരായണന്‍, ദ്വാരകാദീശന്‍ തുടങ്ങിയ പ്രതിഷ്ഠകളുള്ള ഹൈന്ദവ ക്ഷേത്രങ്ങളും സംഭര്‍നാഥിന്റെ പ്രതിഷ്ഠയുള്ള ജൈനക്ഷേത്രവും ഇവിടെയുണ്ട്. ഈ ക്ഷേത്രനഗരത്തിലൂടെ നടക്കുമ്പോള്‍ സോംപുര കലാകാരന്മാര്‍ ശില്‍പനിര്‍മ്മാണത്തിലേര്‍പ്പെട്ടിരിയ്ക്കുന്നതും മറ്റും കാണാം.