സിദ്ധലിംഗേശ്വര മഹാദേവ ക്ഷേത്രത്തിന് പേരുകേട്ട ഗ്രാമമാണ് സിദ്ധൗര്. ഡിസംബര്‍ - ജനുവരി മാസങ്ങളില്‍ നടക്കുന്ന ഉത്സവമാണ് ഇവിടത്തെ ഏറ്റവും വലിയ ആകര്‍ഷണം. ശിവരാത്രിയും ഇവിടെ വലിയ തോതില്‍ ആഘോഷിക്കുന്നു. സുഫി സന്യാസിയായിരുന്ന ക്വാസി ഖുത്തുബിന്റെ സ്മാരകവും ഇവിടെയുണ്ട്.