കൊങ്കാളേശ്വരി ക്ഷേത്രത്തിലെ പ്രധാന ആരാധനാ മൂര്‍ത്തി കാളീദേവിയാണ്. ഒരു ആരാധനാലയം എന്നതിലുപരി ഒരു ആശ്രമം എന്ന നിലയിലാണ് ഇത് അറിയപ്പെടുന്നത്. പ്രാര്‍ത്ഥിക്കുന്നതിനും ധ്യാനിക്കുന്നതിനുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിശ്വാസികള്‍ ഇവിടെ എത്തുന്നു. മികച്ച രീതിയില്‍ പരിപാലിക്കുന്ന ക്ഷേത്ര സമുച്ചയത്തില്‍ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. രണ്ടായിരം വര്‍ഷത്തിലേറെ പഴക്കുള്ള ക്ഷേത്രത്തിലെ വിഗ്രഹം കല്ലില്‍ കൊത്തിയെടുത്തതാണ്.