ഫണ്‍സിറ്റി എന്ന പേരില്‍ ഇന്ത്യയില്‍ നിരവധി അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ ഉണ്ട്. എന്നാല്‍ വടക്കേ ഇന്ത്യയിലെ ഏറ്റവും അമ്യൂസ്മെന്റ് പാര്‍ക്കുകളില്‍ ഒന്നാണ് ബറേലിയിലെ ഫണ്‍സിറ്റി. ബറേലിയിലെത്തുന്ന സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് ഫണ്‍സിറ്റി.
2000ത്തിലാണ് ഈ പാര്‍ക്ക് ആരംഭിച്ചത്. 13 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നു ഈ പാര്‍ക്ക്. വാട്ടര്‍ സ്പോര്‍ട്സ്,കാര്‍ -ട്രെയിന്‍ സഫാരി തുടങ്ങിയവയെല്ലാം ഇവിടെയുണ്ട്.അക്വാ ഷൂട്ട്, ഹരാ കിരി, ബംബപിംഗ് കാര്‍, ഫ്ളൈയിംഗ് ബസ്, ഫണ്‍സിറ്റി എക്സപ്രസ്, ബ്രേക് ഡാന്‍സ്, ഫ്രീ ഫാള്‍,വീഡിയോ ഗെയിംസ് എന്നിങ്ങനെ പോകുന്നു ഫണ്സിറ്റിയിലെ വിനോദക്കാഴ്ചകള്‍.