നാകോടാ ക്ഷേത്രം, പാര്‍ശ്വനാഥ് ക്ഷേത്രം എന്ന പേരിലും അറിയപ്പെടുന്നു. ഇത് ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു ജയിന് തീര്‍ത്ഥാടന കേന്ദ്രമാണ് . ജയിന് സന്യാസിവര്യന് പാര്‍ശ്വനാഥിന്റെ ഒരു കരിങ്കല്‍ വിഗ്രഹം ഇവിടെയുണ്ട്. ജോധ്പ്പുര്‍ ബാര്‍മേര്‍ റോഡില്‍ നിന്ന് 1500 അടി ഉയരത്തിലാണ് ഇതിന്റെ നില്‍പ്പ്. നാകോര് സേന് എന്നും വീര്സേന് എന്നും പേരുള്ള രണ്ടു സഹോദരന്മാരാണ് മൂന്നാം നൂറ്റാണ്ടില്‍ ഇത് പണി കഴിപ്പിച്ചതെന്നു പറയപ്പെടുന്നു.
ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയത് ആചാര്യ സ്ഥൂലിഭദ്രസൂരി യാണ്.എ ഡി 1224-ല്‍ ആലം ഷാ യുടെ ആക്രമണ കാലത്ത് ജയിന് സംഘം പ്രതിഷ്ഠ കലിദട് എന്ന സ്ഥലത്ത് ഒളിപ്പിച്ചു വച്ചു . അത് പിന്നീട് 1373 ല്‍ പ്രധാന പ്രതിഷ്ഠയായി പുന:സ്ഥാപിക്കപ്പെട്ടു. പാര്‍ശ്വനാഥ് ക്ഷേത്രം യഥാര്‍ഥത്തില്‍ മഹാവീര ക്ഷേത്രമായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. ഋഷഭദേവനും ശാന്തിനാഥിനും സമര്‍പ്പിക്കപ്പെട്ട ക്ഷേത്രങ്ങളും ഇവിടെയുണ്ട്.