ബസ്തിയില്‍ നിന്ന് ഏകദേശം 5 കിലോമീറ്റര്‍ അകലെയാണ് ബദേശ്വര്‍നാഥ് ഗ്രാമം. ഇവിടെ ആകെ അറുനൂറിനടുത്തേ ജനസംഖ്യയുള്ളു. ബ്രാഹ്മണരും, ഗോസ്വാമിമാരുമാണ് പ്രധാനമായും ഇവിടുത്തെ ആളുകള്‍. എന്നിരുന്നാലും ഇവിടം ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ്. ശിവനെ പ്രതിഷ്ടിച്ചിരിക്കുന്ന ബദേശ്വര്‍നാഥ് ക്ഷേത്രം ഇവിടെ സ്ഥിതി ചെയ്യുന്നു. ശിവന്റെ വലിയ ഭക്തനായിരുന്ന രാവണനാണ് ഈ ക്ഷേത്രം പണിതതെന്നാണ് വിശ്വാസം.
കുവാന നദിയുടെ കരയിലുള്ള ഈ ക്ഷേത്രത്തിലേക്ക് കമ്പനി ബാഗ് ചൗരാഹ ക്രോസിങ്ങില്‍ നിന്ന് നാല് കിലോമീറ്ററും, ബസ്തി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 12 കിലോമീറ്ററും ദൂരമുണ്ട്. ബദേശ്വര്‍നാഥ് ദ്വാറില്‍ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് വേണം ഇവിടേക്ക് വരാന്‍. ഒരു ശിവലിംഗത്തിന്റെ രൂപം ക്ഷേത്രത്തിലുണ്ട്. ബദേശ്വര്‍നാഥ് ക്ഷേത്രത്തിലെ ശിവലിംഗത്തെക്കുറിച്ച് ശിവമഹാപുരാണത്തില് പ്രതിപാദിക്കുന്നുണ്ട്. ശിവരാത്രി സമയത്ത് ഇവിടെ ഉത്സവം നടക്കുന്നു. ദൂരദേശങ്ങളില്‍ നിന്ന് പോലും അനേകം ആളുകള്‍ ഇക്കാലത്ത് ഇവിടെയത്തുന്നു.