Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഭദ്രാചലം » ആകര്‍ഷണങ്ങള് » ഭദ്രാചല രാമക്ഷേത്രം

ഭദ്രാചല രാമക്ഷേത്രം, ഭദ്രാചലം

19

ഭദ്രാചലത്തിലെ ആത്മീയപ്രാധാന്യമുള്ള പുണ്യകേന്ദ്രമാണ് ഈ ക്ഷേത്രം. ശ്രീരാമനും സീതാദേവിയുമാണ് ഇവിടത്തെ മൂര്‍ത്തികള്‍. ഹിന്ദു വിശ്വാസ പ്രകാരം മഹാവിഷ്ണുവിന്‍റെ ഏഴാമത് അവതാരമാണ് ശ്രീരാമന്‍. സീതയാവട്ടെ വിഷ്ണുവിന്‍റെ പത്നിയായ ലക്ഷ്മീദേവിയുടെ അവതാരവും. ഭദ്രാചലം പട്ടണത്തില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയാണ് ഈ ക്ഷേത്രം. മറ്റു ഹിന്ദുദേവന്മാരുടെയും ദേവികളുടെയും ബിംബങ്ങളും ഇവിടെയുണ്ട്. വിഷ്ണുവിന്‍റെ മറ്റൊരവതാരമായ നരസിംഹവും ശിവനും ഇവിടെ പൂജിക്കപ്പെടുന്നു.

രാമഭക്തരായ ഹൈന്ദവവിശ്വാസികള്‍ക്കിടയില്‍ വളരെ പ്രസിദ്ധമാണ് ഈ ക്ഷേത്രം. വര്‍ഷം തോറും ഇവിടെ നടക്കുന്ന രാമനവമി മഹോത്സവത്തിന് വലിയൊരു ജനസഞ്ചയം ഇവിടെ എത്തിച്ചേരുന്നു. രാമനവമിയും ദസറയും ഏറെ പകിട്ടിലും മോടിയിലുമാണ് ഇവിടെ ആഘോഷിക്കുന്നത്. പത്ത് ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഈ ഉത്സവകാലം അവസാനിക്കുന്നത് രാവണന്‍റെ കോലം കത്തിച്ചുകൊണ്ടാണ്. ഇന്ത്യയുടെ നാനാഭാഗത്ത് നിന്നും ധാരാളം ആളുകള്‍ ഈ മഹോത്സവങ്ങളില്‍ പങ്ക്കൊള്ളാന്‍ ഇവിടെ വന്നെത്തുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
18 Apr,Thu
Return On
19 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
18 Apr,Thu
Check Out
19 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
18 Apr,Thu
Return On
19 Apr,Fri