Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഭരത്പൂര്‍ » കാലാവസ്ഥ

ഭരത്പൂര്‍ കാലാവസ്ഥ

പക്ഷിനിരീക്ഷണത്തിന് ഏറ്റവും ഉചിതമായ സമയം കിയോലാഡിയോ പാര്‍ക്കില്‍ ദേശാടന പക്ഷികളുടെ ആഗമന കാലമായ വിന്റര്‍മണ്‍സൂണ്‍ സീസണാണ്. ഭരത്പൂരിലേയ്ക്ക് വിനോദയാത്രയ്‌ക്കൊരുങ്ങുന്നവര്‍ ഈ സീസണില്‍ സന്ദര്‍ശിക്കുന്നതാണ് ഉത്തമം.

വേനല്‍ക്കാലം

മാര്‍ച്ചില്‍ തുടങ്ങി ജൂണ്‍ വരെ നീണ്ടുനില്ക്കുന്നതാണ് ഭരത്പൂരിലെ വേനല്‍. കൂടിയ ചൂട് ശരാശരി 45.2 സെന്റിഗ്രേഡും കുറഞ്ഞ ചൂട് 37 സെന്റിഗ്രേഡുമാണ്.

മഴക്കാലം

ജൂലൈയില്‍ തുടങ്ങി സെപ്തംബര്‍ വരെ നീണ്ടുനില്ക്കുന്നതാണ് ഭരത്പൂരിലെ മഴക്കാലം. മണ്‍സൂണില്‍ ഊഷ്മാവ് 27 സെന്റിഗ്രേഡ് വരെ കുറയും. ഈ കാലയളവില്‍ ഇവിടെ രേഖപ്പെടുത്തിയിട്ടുള്ള അന്തരീക്ഷ ഊഷ്മാവിന്റെ ഈര്‍പ്പം 70 ശതമാനമാണ്.

ശീതകാലം

ഡിസംബറില്‍ തുടങ്ങി ഫെബ്‌റുവരി വരെ നീണ്ടുനില്ക്കുന്ന ഭരത്പൂരിലെ ശൈത്യകാലത്തിന്റെ ശരാശരി താപനില യഥാക്രമം 31.7ത്ഥസെന്റിഗ്രേഡും 5ത്ഥസെന്റിഗ്രേഡുമാണ്. ഈ കാലത്ത് അന്തരീക്ഷം പൊതുവെ പ്രസന്നമായിരിക്കും.