ബട്കലിലെ എട്ട് പുരാതന പള്ളികളില്‍ ഒന്നാണ് ഖാലിഫ ജാമിയ മസ്ജിദ്. 200 വര്‍ഷത്തോളം പഴക്കമുണ്ടിതിനെന്നാണ് കരുതപ്പെടുന്നത്. ഖലീഫ സ്ട്രീറ്റിലെ ശരബി നദിക്കരയിലാണ് പള്ളി സ്ഥിതിചെയ്യുന്നത്. 1966ല്‍ ഇവിടത്തെ പഴയപള്ളി പൊളിയ്ക്കുകയും 1972ല്‍ പുതിയത് നിര്‍മ്മിക്കുകയുമായിരുന്നു. രണ്ട് വലിയ മിനാരങ്ങളുണ്ട് ഈ പള്ളിക്ക്.