ഭാവ്നഗര്‍ ജില്ലയില്‍ സിഹോര്‍ നഗരത്തിലാണ് ബ്രഹ്മ കുണ്ഡ് സ്ഥിതി ചെയ്യുന്നത്. മനോഹരങ്ങളായ ശില്പ്പങ്ങളാല് നിറഞ്ഞ കിണറിന്‍െറ മാതൃകയിലുള്ള ടാങ്കില്‍ ഇറങ്ങാന്‍ പടികളുമുണ്ട്. മെഡീവിയല്‍ ശില്പ്പകലയുടെ മാതൃകയില്‍ നിര്‍മിച്ച ഇതിന്‍െറ അരികുകളിലും മറ്റും മനോഹരങ്ങളായ കൊത്തുപണികളും ഉണ്ട്.
ചരിത്രപരമായും ഏറെ പ്രാധാന്യമുള്ള ഈ ടാങ്കില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ചാണ് രണക്ദേവിയുടെ ശാപം മൂലം തൊലിക്ക് അസുഖമുണ്ടായ സിദ്ധരാജ് രാജാവിന്‍െറ അസുഖം മാറിയതെന്നതാണ് വിശ്വാസം.