ശിലാചിത്രങ്ങളും, ക്വാറികളും ബോജ്പൂര്‍ ക്ഷേത്രനിര്‍മ്മാണത്തിന്റെ ബാക്കിപത്രങ്ങളാണ്. ക്ഷേത്രം പണി തീരാഞ്ഞതിനാല്‍ അവശേഷിച്ച ശിലാചിത്രങ്ങളും, ക്വാറികളും ഇവിടെ കാണാനാവും. ഇവിടെ നിന്നാണ് കല്ല് പൊട്ടിച്ച് മിനുക്കി പണികള്‍ ചെയ്ത് ക്ഷേത്ര നിര്‍മ്മാണത്തിനായി കൊണ്ടുപോയിരുന്നത്.
കൊത്തുപണികളും, രൂപങ്ങളും, തൂണുകളും ഇവിടെയെമ്പാടും കാണാനാവും. വന്‍വലിപ്പമുള്ള ചരിഞ്ഞ കല്‍ക്കെട്ട് മധ്യകാല നിര്‍മ്മാണ വൈദഗ്ദ്ധ്യത്തിന്റെ തെളിവാണ്.