ഭോപ്പാലിലെ മനോഹരമായ സാംസ്കാരിക അടയാളം എന്ന് വേണമെങ്കില്‍ ഷൗക്കത്ത് മഹലിലെ വിളിക്കാം. നിര്‍മാണ ചാതുര്യമാണ് ഈ കൊട്ടാരത്തെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. യൂറോപ്യന്‍ - ഇന്ത്യന്‍ ശൈലികളുടെ മിശ്രിതമായ ഈ കൊട്ടാരം ഫ്രഞ്ച് ശില്പിയാണ് പൂര്‍ത്തിയാക്കിയത്.
കൊട്ടാരത്തിന് സമീപത്തായുള്ള കൂറ്റന്‍ ഹാളാണ് സര്‍ദാര്‍ മന്‍സില്‍. നവാബ് ഭരണകാലത്ത് പൊതുജനങ്ങളുടെ പരാതികള്‍ കേള്‍ക്കാന്‍ ഉപയോഗിച്ചിരുന്ന സ്ഥലമാണ് സര്‍ദാര്‍ മന്‍സില്‍.