Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഭുവനേശ്വര്‍ » ആകര്‍ഷണങ്ങള് » ബുദ്ധ ജയന്തി പാര്‍ക്ക്

ബുദ്ധ ജയന്തി പാര്‍ക്ക്, ഭുവനേശ്വര്‍

115

ബുദ്ധന്‍റെ പ്രബോധനങ്ങള്‍ക്കായി സമര്‍പ്പിക്കപ്പെട്ടതാണ് ബുദ്ധ ജയന്തി പാര്‍ക്ക്. കലിംഗ യുദ്ധത്തിന് ശേഷം ആത്മീയതയില്‍ വേറിട്ടൊരു അനുഭവത്തിനാണ് ഒഡിഷ സാക്ഷ്യം വഹിച്ചത്. ഗൗതമബുദ്ധന്‍റെ പ്രബോധനങ്ങള്‍ മുനുഷ്യനെ കൂടുതല്‍ നന്മയുള്ളവനാകാന്‍ പ്രേരിപ്പിക്കുന്നവയാണ്. ബുദ്ധന്‍റെ കൃതികളും, സാരോപദേശങ്ങളും മനസിലാക്കിക്കൊടുക്കാനായാണ് ഭുവനേശ്വര്‍ ഡെവലപ്മെന്‍റ് അതോറിറ്റി ബുദ്ധ ജയന്തി പാര്‍ക്ക് സ്ഥാപിച്ചത്.

44 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന ഈ പാര്‍ക്ക് ചന്ദ്രശേഖര്‍പൂരിലാണ് സ്ഥിതി ചെയ്യുന്നത്. ഉയരത്തിലുള്ള ഒരു പ്രതലത്തിലാണ് പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്. ചന്ദാക നാഷണല്‍ പാര്‍ക്ക് ബുദ്ധ പാര്‍ക്കുമായി അതിര്‍ത്തി പങ്കിടുന്നു. മനോഹരമായ പ്രകൃതി പശ്ചാത്തലത്തിലുള്ള ഇവിടെ സന്ദര്‍ശകര്‍ക്ക് ശാന്തമായി സമയം ചെലവഴിക്കാം. വൃക്ഷങ്ങളും, വള്ളിപ്പടര്‍പ്പുകളും, പക്ഷികളുടെ ചിലമ്പലുകളും നിറഞ്ഞ ഈ സ്ഥലം മനസിന് സമാധാനവും, ശാന്തിയും നല്കും.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu