ഭവനനേശ്വറിലെ മനോഹരമായ മറ്റൊരു പാര്‍ക്കാണ് ഇന്ദിരാഗാന്ധി പാര്‍ക്ക് അഥവാ ഐ.ജി പാര്‍ക്ക്. 10.60 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന ഈ പാര്‍ക്ക് ഭുവനേശ്വറിലെ ഒരു പ്രധാന സന്ദര്‍ശന കേന്ദ്രമാണ്. എ.ജി സ്ക്വയറിനടുത്ത് സ്ഥിതി ചെയ്യുന്ന ഈ പാര്‍ക്കിനടുത്ത് തന്നെയാണ് ഒഡിഷ സെക്രട്ടേറിയറ്റും, സ്റ്റേറ്റ് അസംബ്ലിയും.
ആദ്യകാലത്ത് പരേഡുകള്‍ നടത്താനായിരുന്നു പാര്‍ക്ക് ഉപയോഗിച്ചിരുന്നത്. പാര്‍ക്ക് പരിഷ്കരിച്ചതിന് ശേഷം പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു. അന്തരിച്ച മുന്‍ പ്രധാന മന്ത്രി ശ്രീമതി. ഇന്ദിരാഗാന്ധി 1984 ഒക്ടോബര്‍ 30 ന് പ്രസംഗം നടത്തിയ ഈ പാര്‍ക്ക് ചരിത്രപ്രാധാന്യവുമുള്ളതാണ്. ഇത് അവരുടെ അവസാനത്തെ പൊതുപ്രസംഗമായിരുന്നു. പാര്‍ക്കില്‍ ഇന്ദിരാഗാന്ധിയുടെ ഒരു പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. വര്‍ഷം മുഴുവനും സന്ദര്‍ശന യോഗ്യമായ ഒരിടമാണിത്.