നാനൂറ് ഹെക്ടര്‍ സ്ഥാലത്ത് വ്യാപിച്ച് കിടക്കുന്ന നന്ദന് കാനന്‍ സൂ ബൊട്ടാണിക്കല്‍ ഗാര്‍ഡനും കാഴ്ചബംഗ്ലാവും ചേര്‍ന്നതാണ്. 1979 ലാണ് ഈ സൂ പൊതു ജനങ്ങള്‍ക്കായി തുറക്കുന്നത്. ഭുവനേശ്വറിലെ ഏറെ തിരക്കുള്ള വിനോദ സഞ്ചാര കേന്ദ്രമാണിത്. കുട്ടികളുമായാണ് എത്തുന്നതെങ്കില്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലമാണിത്. ചന്ദക-ദംപാര വന്യജീവിസങ്കേതത്തിലെ ഹരിത വനത്തിനും കാന്ജിയ തടാകത്തിനും ഇടായിലായാണ് നന്ദന്‍കാനന്‍ സ്ഥിതി ചെയ്യുന്നത്.
വൈവിധ്യമാര്‍ന്ന പക്ഷി മൃഗാദികളും സസ്യജാലങ്ങളും ഈ സൂവിലുണ്ട്. നന്ദന്കാനനില് 126 ലേറെ ജന്തുജാലങ്ങളുണ്ട്. ജന്തു ജാലങ്ങളെ വളരെ മികച്ച രീതിയിലാണ് ഇവിടെ പരിപാലിക്കുന്നത്. ദിവസേന നിരവധി സന്ദര്‍ശകര്‍ ഇവിടെ എത്താറുണ്ട്. വാരാന്ത്യങ്ങളിലും ഉത്സവ സമയങ്ങളിലും സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ധവ ഉണ്ടാകാറുണ്ട്.