കച്ച് മ്യൂസിയത്തിനും രാം ദുന്‍ ക്ഷേത്രത്തിനും അടുത്താണ് ഈ കുളം. രാമായണത്തിലെ കഥാപാത്രങ്ങളെയും, വിഷ്ണുവിന്റെ പത്ത് അവതാരങ്ങളെയും ഇവിടുത്തെ ചുമരുകളില്‍ കൊത്തി വച്ചിരിക്കുന്നത് ആകര്‍ഷകമായ കാഴ്ചയാണ്. ഇവിടെ ചെലവഴിക്കുന്ന സമയം നല്ലൊരനുഭവം കാഴ്ചക്കാര്‍ക്ക് നല്കുമെന്നുറപ്പാണ്.