Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ബിലാസ്പൂര്‍

ബിലാസ്പൂര്‍ - പ്രകൃതിഭംഗിയും ഭക്തിയും നിറഞ്ഞ നാട്

33

ഛത്തീസ്‌ഗഡിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ലയും ഏറ്റവും പ്രശസ്തമായ മൂന്നാമത്തെ ജില്ലയുമാണ് ബിലാസ്പൂര്‍. ഇന്ത്യയുടെ വൈദ്യുത ഉത്പാദന ഹബ്ബ് എന്ന നിലയിലാണ് ബിലാസ്പൂര്‍ അറിയപ്പെടുന്നത്. മാത്രമല്ല ഇന്ത്യന്‍ റെയില്‍വേയ്ക്ക് ഏറ്റവും കൂടുതല്‍ വരുമാനം നേടിക്കൊടുക്കുന്ന ജില്ലയും ബിലാസ്പൂര്‍ ആണ്. ചത്തീസ്ഗഢ് ഹൈക്കോടതി സ്ഥിതി ചെയ്യുന്നതും ബിലാസ്പൂരിലാണ്.

ഇതിനെല്ലാം പുറമേ ബിലായി, റായ്പൂര്‍, കോര്‍ബ, റായ്ഗഢ്, തുടങ്ങി സ്ഥലങ്ങള്‍ക്കൊപ്പം രാജ്യത്തെ സ്റ്റീല്‍ ഉത്പാദനത്തിലും ബിലാസ്പൂര്‍ പ്രധാനപങ്ക് വഹിക്കുന്നുണ്ട്.

വ്യവസായമേഖല മാറ്റി നിര്‍ത്തിയാല്‍ ഹാര്‍ബറുകള്‍, കോസ സില്‍ക്ക് സാരികള്‍, മാങ്ങ, സമോസ, മണമുള്ള ധൂപ് രാജ് അരി തുടങ്ങിയവയ്ക്കും പേരുകേട്ട സ്ഥലമാണ് ബിലാസ്പൂര്‍. നിരവധി നിറങ്ങളില്‍ കൈകൊണ്ട് നെയ്തെടുത്ത തിളങ്ങുന്ന ഇവിടത്തെ സില്‍ക്ക് സാരികളില്‍ ബിലാസ്പൂറിന്‍റെ ബഹുവര്‍ണ സംസ്ക്കാരം പ്രതിഫലിക്കുന്നു. ഭഗേലി, ഭാരിയ തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന സംസാരഭാഷകള്‍.

ഇവിടത്തെ പ്രത്യേക ആദിവാസി വിഭാഗമായ റവാത്തുകളുടെ ഉത്സവമായ റവാത്ത് നാച്ച് മഹോത്സവ് വലിയ ആഘോഷത്തോടെ നാടോടി നൃത്തവും പാട്ടുമായ ബിലാസ്പൂരില്‍ ആഘോഷിക്കാറുണ്ട്.

പണ്ടുകാലത്ത് ഇവിടെ മുക്കുവന്‍മാരുടെ താമസസ്ഥലമായിരുന്നു. പതിനേഴാം നൂറ്റാണ്ടില്‍ ഇവിടെയുണ്ടായിരുന്ന മുക്കുവത്തികളെ വിളിച്ചിരുന്ന ബിലാസ എന്ന പേരില്‍ നിന്നാണ് ഈ പ്രദേശത്തിന് ബിലാസ്പൂര്‍ എന്ന പേര് വന്നത്. പിന്നീട് മറാത്ത ആക്രമണത്തിനിടെ മുക്കുവവര്‍ഗ്ഗം അവകാശികളില്ലാതെ നശിച്ചുപോകുകയും ഇവിടെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പിടിയിലാകുകയുമായിരുന്നു.  

വിനോദസഞ്ചാരകേന്ദ്രങ്ങള്‍

പൌരാണിക കാലത്തെ അവശിഷ്ടങ്ങളും ക്ഷേത്രങ്ങളും മറ്റുമാണ് ബിലാസ്പൂരില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന കാഴ്ച്ചകളിലൊന്ന്. അചാനക്മാര്‍ വന്യജീവിസങ്കേതം ഇവിടത്തെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ്.ബിലാസ്പൂരില്‍ നിന്നും 105 കിലോമീറ്റര്‍ അകലെയുള്ള ഹസ്ദേവ് ബാന്‍ഗോ ഡാം,പുണ്യ പുരാതന ക്ഷേത്രങ്ങളുടേയും കോട്ടകളുടേയും അവശിഷ്ടങ്ങളുള്ള മല്‍ഹാര്‍, രത്തന്‍പൂര്‍ നഗരങ്ങള്‍, ദിയോറാണി-ജീതാനി ക്ഷേത്രങ്ങളുള്ള താലഗ്രാം, പ്രകൃതി സുന്ദരങ്ങളായ ബബിള്‍ ദ്വീപ്,രാധിക വാട്ടര്‍ പാര്‍ക്ക് തുടങ്ങിയ ബിലാസ്പൂരിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളാണ്.

ബേല്‍പ്പന്‍ എന്ന സ്ഥലത്ത് ഒരു സമാധിയും വലിയ തടാകവുമുണ്ട്. കാടും, മലകളും ഡാമുമൊക്കെയായി പ്രകൃതി മനോഹരമായ കാഴ്ച്ചകള്‍ നിറഞ്ഞ സ്ഥലമാണ് ഖുടാഘട്ട്. സന്യാസികളും മഹാത്മാക്കളും ധ്യാനത്തിനായെത്തുന്ന കബീര്‍ ചോബുത്തര എന്ന ശാന്തസുന്ദരമായ പ്രദേശം ബിലാസ്പൂരില്‍ നിന്നും 41 കിലോമീറ്റര്‍ അകലെയാണ്.

ബിലാസ്പൂര്‍ നഗരത്തിനരികിലൂടെ ഒഴുകുന്ന അപ്ര നദിയാണ് ഇവിടത്തെ പ്രധാന നദി. ലീലാഗര്‍, മണിയാരി തുടങ്ങിയവ ജില്ലയിലെ ചെറുനദികളാണ്. കാടുകളുടേയും പര്‍വ്വതത്തിന്‍റെയും താഴ്വാരത്തിന്‍റെയും വിശാലമായ കാഴ്ച്ച തരുന്ന സോന്‍മൂദ എന്ന പ്രദേശവും ഇവിടത്തെ പ്രസിദ്ധമായ വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ പെടും.സോനാനദി ഉത്ഭവിക്കുന്നത് സോന്‍മൂദയില്‍ നിന്നാണ്.

ബിലാസ്പൂര്‍ പ്രശസ്തമാക്കുന്നത്

ബിലാസ്പൂര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ബിലാസ്പൂര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ബിലാസ്പൂര്‍

  • റോഡ് മാര്‍ഗം
    റായ്പൂര്‍, റായ്ഗഢ് നഗരങ്ങള്‍ എന്‍ എച്ച് 200 വഴി ബിലാസ്പൂരുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. കല്‍ക്കത്ത, മുംബൈ തുടങ്ങി പ്രധാന നഗരങ്ങളുമായും ദേശീയപാതവഴി ബിലാസ്പൂര്‍ ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്‍ എച്ച് 111 വഴി ബിലാസ്പൂരില്‍ നിന്നും അംബികാപൂരിലും വാരണാസിയിലുമെത്താം. സംസ്ഥാനപാതകള്‍ വഴി രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളുമായും ബിലാസ്പൂര്‍ ബന്ധപ്പെട്ടു കിടക്കുന്നു. ജില്ലയ്ക്കകത്ത് സഞ്ചരിക്കാനായി സഞ്ചാരികള്‍ക്ക് ബസ്സുകളും ടാക്സികളും ഒരുപോലെ സുലഭമാണ്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    തെക്കു കിഴക്കന്‍ റെയില്‍പാതയുടെ പ്രധാന സ്റ്റേഷനാണ് ബിലാസ്പൂര്‍ റെയില്‍വേ സ്റ്റേഷന്‍. പ്രാദേശിക ട്രെയിനുകളുടെ ഹബ്ബ് എന്ന പോലെ പ്രവര്‍ത്തിക്കുന്ന ഈ സ്റ്റേഷന്‍ ചണ്ഡിഗഡിലെ ഏറ്റവും തിരക്കേറിയ സ്റ്റേഷനാണ്. രാജ്യത്തെ തിരക്കേറിയ റെയില്‍ വേ സ്റ്റേഷനുകളില്‍ മൂന്നാം സ്ഥാനവും ബിലാസ്പൂര്‍ സ്റ്റേഷനുണ്ട്. ഭോപ്പാല്‍ വഴി ഡല്‍ഹിയിലേക്ക് പോകുന്ന രാജധാനി എക്സ്പ്രസ്, ഭോപ്പാല്‍ ബിലാസ്പൂര്‍ എക്സ്പ്രസ്സ്, ബിലാസ്പൂര്‍- രാജധാനി എക്സ്പ്രസ്സ്, ചത്തീസ്ഗഢ് എക്സ്പ്പസ്, നര്‍മ്മദാ എക്സ്പ്രസ് തുടങ്ങിയവയാണ് ബിലാസ്പൂര്‍ റെയില്‍വേ സ്റ്റേഷന്‍ വഴി പോകുന്ന പ്രധാന സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകള്‍. ഇതുകൂടാതെ ചക്കര്‍ഭട്ട, ദധപര, ഗട്ടോര എന്നിവിടങ്ങളിലേക്ക് ലോക്കല്‍ പാസഞ്ചര്‍ ട്രെയിനുകളും ഇവിടെ നിന്നും പുറപ്പെടുന്നുണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ബിലാസപൂരില്‍നിന്നും 10 കിലോമീറ്റര്‍ അകലെ ചക്കര്‍ഘാട്ടയിലാണ് ബിലാസ്പൂര്‍ വിമാനത്താവളമുള്ളത്. ഇവിടെ നിന്നും സ്ഥിരം സര്‍വ്വീസുകള്‍ ഇല്ലാത്തതിനാല്‍ സഞ്ചാരികള്‍ 115 കിലോമീറ്റര്‍ അകലെയുള്ള റായ്പൂര്‍ വിമാനത്താവളത്തിലേക്ക് എത്തുന്നതാകും നല്ലത്. രാജ്യത്തെ പ്രധാന നഗരങ്ങളിലേക്കെല്ലാം റായ്പൂരില്‍ നിന്നും സ്ഥിരം സര്‍വ്വീസുകളുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat