പുരാവസ്തുക്കള്‍ക്കും പുണ്യ ക്ഷേത്രങ്ങള്‍ക്കുമൊപ്പം ബിലാസ്പൂര്‍ വിവിധ തരത്തിലുള്ള വന്യജീവികളെക്കൊണ്ടും സമ്പന്നമാണ്.മലകളോടും താഴ്വരങ്ങളോടും ചേര്‍ന്ന് ഇടതിങ്ങിയ കൂറ്റന്കാടുകളും അതില്‍നിറയെ വന്യമൃഗങ്ങളും ഈ പ്രദേശത്തുണ്ട്.ചത്തീസ്ഗഢിലെ ഏറ്റവും പ്രസിദ്ധമായി വന്യജീവിസങ്കേതങ്ങളിലൊന്നാണ് ബിലാസ്പൂരിലുള്ള അചാനക്മാര്‍ വന്യജീവിസങ്കേതം.
വംശനാശഭീഷണി നേരിടുന്ന പുള്ളിപ്പുലി,കാട്ടുപോത്ത്,ബംഗാള്‍ കടുവ തുടങ്ങി നിരവധി മൃഗങ്ങളുടെ ആവാസകേന്ദ്രമാണ് ഈ വന്യജീവി സങ്കേതം.ഇതുകൂടാതെ കഴുതപ്പുലി,ചീറ്റപ്പുലി,കുട്ടിത്തേവാങ്ക്,കാട്ടുനായ,സമ്പാര്‍ മാന്‍,നീലക്കാള,കലമാന്‍,തുടങ്ങി പല തരത്തിലുള്ള മൃഗങ്ങള്‍ ഇവിടെയുണ്ട്.1975 ലാണ് ഇവിടെ വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചത്.ഇത്കൂടാതെ ഒരു കടുവാ സംരക്ഷണകേന്ദ്രം കൂടിയാണ് അചാനക്മാര്‍.
557.55 സ്ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ വന്യജീവിസങ്കേതം ബിലാസ്പൂറിന് വടക്കുപടിഞ്ഞാറ് ഭാഗത്ത് 55 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്.മഴക്കാലങ്ങളില്‍ സഞ്ചാരികളെ ഇവിടേക്ക് കടത്തിവിടാറില്ല.മധ്യപ്രദേശിലെ പേരുകേട്ട കടുവാസംരക്ഷണ കേന്ദ്രമായ കാന്‍ഹയുടെ ഭാഗമായ കാന്ഹ -അചനക്മാര്‍ ഇടനാഴിയും ഇതിനോട് ബന്ധപ്പെട്ട് കിടക്കുന്നതാണ്.പൈന്മരങ്ങളും മുളങ്കൂട്ടങ്ങളും തിങ്ങിനിറഞ്ഞ കാടാണിത്.
വന്യജീവിസങ്കേതത്തിലേക്കുള്ള വഴിയിലുള്ള ഡാമാണ് ഗോണ്ടാപനി ജലശ്യാ ഡാം.വശ്യസൌന്ദര്യം നിറഞ്ഞതാണ് ഡാമിന്റെ പകല്ക്കാഴ്ച്ചയെങ്കിലും സഞ്ചാരികള്‍ക്ക് ഇവിടെ തങ്ങാന്‍ അനുമതിയില്ല.വന്യജീവി സങ്കേതത്തില്‍ നിന്നും കുറച്ചകലെ കെയോന്ചി,ലാമണി എന്നീ സ്ഥലങ്ങളിലെ സര്‍ക്കാര്‍ ഗസ്റ്റ് ഹൌസുകളില്‍ സഞ്ചാരികള്‍ക്ക് താമസിക്കാം.മനോഹരമായി സൂക്ഷിക്കുന്ന ഈ ഗസ്റ്റ് ഹൌസുകളില്‍ ലാമണിയിലേത് ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മ്മിച്ചതാണ്.
ബേല്ഖാന റെയില്‍വേ സ്റ്റേഷനാണ് വന്യജീവി സങ്കേതത്തിന് തൊട്ടടുത്തുള്ളത്.അതേസമയം ബിലാസ്പൂര്‍ സ്റ്റേഷനില്‍ നിന്നും ഇവിടേക്ക് അധികദൂരമില്ല.പ്രകൃതി ടൂറിസത്തിന്റെ മികച്ച മാതൃകയായ ഈ വന്യജീവി സങ്കേതത്തിലേക്കെത്താന് സഞ്ചാരികള്‍ക്ക് ടാക്സിയോ ബസ്സോ മറ്റേതെങ്കിലും വാഹനമോ ഉപയോഗിക്കാം.