ബിഷ്ണുപൂരിലെ ഏറ്റവും പഴക്കം ചെന്ന, ചുടുകല്ലില്‍ തീര്‍ത്ത ക്ഷേത്രമാണ് രസ്മാന്ച. പിരമിഡിന്‍െറ മാതൃകയിലുള്ള ഈ കൂറ്റന്‍ ടെറാകോട്ട നിര്‍മിതി നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ്. കൃഷ്ണനാണ് ഇവിടത്തെ പ്രതിഷ്ഠ. റാഷ് ഉല്‍സവമാണ് ഇവിടത്തെ പ്രധാന ഉല്‍സവം. ടെറാകോട്ടയില്‍ തീര്‍ത്ത സാധനങ്ങള്‍ വില്‍ക്കുന്ന നിരവധി കടകളും ഇവിടെയുണ്ട്.