ബോര്‍ഡിയിലെ അസാവലി ഡാമിന്റെ നിര്‍മിതിയെക്കുറിച്ച് രസകരമായ ഒരു വസ്തുതയുണ്ട്. ഈജിപ്റ്റിലെ പിരമിഡുകളുടെ ശൈലിയില്‍ തൊഴിലാളികളെ ഉപയോഗിച്ച് മാത്രമാണ് ഈ ഡാമും പണികഴിപ്പിച്ചിരിക്കുന്നത് എന്നതാണത്. 1160 അടി നീളമുണ്ട് ഈ ഡാമിന്. 78 അടി ഉയരവും. ഒരുവശത്ത് തടാകവും മറുവശത്ത് നിറഞ്ഞ പച്ചപ്പുമായി നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു ഈ അണക്കെട്ട്.
മനോഹരമായ നിരവധി കാവ്ചകള്‍ നല്കുന്ന പിക്നിക് സ്പോട്ടാണ് അസാവലി ഡാം. ബഹ്രോട്ട് കോട്ട സ്ഥിതി ചെയ്യുന്ന ബഹ്രോട്ട് കുന്നുകളുടെ ദൂരക്കാഴ്ചയും ഇവിടെ നിന്നും ലഭിക്കും. തടാകത്തില്‍ വെള്ളം നിറയുകയും ചുറ്റും പച്ചപ്പ് നിറഞ്ഞ് നില്‍ക്കുകയും ചെയ്യുന്ന മഴക്കാലമാണ് ഇവിടം സന്ദരര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായി കരുതപ്പെടുന്നത്. ഇതിന്റെ പരിസരത്തായി നിരവധി വാട്ടര്‍ റിസര്‍വ്വോയറുകളും ചെറിയ അണക്കെട്ടുകളും വേറെയും കാണാന്‍ സാധിക്കും.