രാമായണം, മഹാഭാരതം തുടങ്ങിയ പ്രശസ്ത സീരിയലുകള്‍ ചിത്രീകരിച്ച വൃന്ദാവന്‍ സ്റ്റുഡിയോയാണ് ഇവിടത്തെ ഒരു പ്രധാനപ്പെട്ട ആകര്‍ഷണം. ബോര്‍ഡി വില്ലേജില്‍ നിന്നും പത്ത് കിലോമീറ്റര്‍ മാറിയാണ് ഉമ്പര്ഗോണ് എന്ന സ്ഥലത്ത് വൃന്ദാവന്‍ സ്റ്റുഡിയോ സ്ഥിതി ചെയ്യുന്നത്. 1975 ലാണ് ഈ സ്റ്റുഡിയോ നിര്‍മിച്ചത്.
ഏകദേശം നാല് കിലോമീറ്റര്‍ സ്ഥലത്തായാണ് സ്റ്റുഡിയോയുടെ കിടപ്പ്. മൂന്ന് സ്റ്റുഡിയോകളാണ് ഈ കോംപൗണ്ടിലുള്ളത്. രാമായണം, മഹോഭാരതം എന്നീ പുരാണ സീരിയലുകള്‍ ചിത്രീകരിച്ചതാണ് വൃന്ദാവന്‍ സ്റ്റുഡിയോ പ്രശസ്തമാവാനുള്ള കാരണങ്ങളിലൊന്ന്. രാവണ്‍, ജയ് ഹനുമാന് തുടങ്ങിയ ടെലിവിഷന്‍ സീരിയലുകളുടെ ചിത്രീകരണവും ഇവിടെ നടക്കുന്നു.