വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

ബുലന്ദശഹര്‍: മഹാഭാരതം വരെ നീളുന്ന ചരിത്രം

ഉത്തര്‍പ്രദേശ് സംസ്ഥാനത്തെ ഒരു ജില്ലയാണ് ബുലന്ദശഹര്‍. ഇവിടം ജില്ലാ ആസ്ഥാനം കൂടിയാണ്. ഭാരതീയ ഇതിഹാസമായ മഹാഭാരതം വരെ ഈ പ്രദേശത്തിന്റെ ചരിത്രവഴികള്‍ നീളുന്നു. ഇവിടെ നടത്തിയ ചരിത്രഗവേഷണങ്ങളും, ഘനനങ്ങളും വഴി പഴയകാലത്തെ കരകൗശലവസ്തുക്കളും, നാണയങ്ങളും ലഭിച്ചിട്ടുണ്ട്. ഇവ ലഖ്‍നൗ മ്യൂസിയത്തിലാണ് സംരക്ഷിക്കുന്നത്.

ചരിത്രം

1200 ബി.സിക്കും മുന്നേയാണ് ബുലന്ദശഹറിന്റെ ചരിത്രം ആരംഭിക്കുന്നത്. പാണ്ഡവന്‍മാരുടെ തലസ്ഥാനമായിരുന്ന ഹസ്തിനപൂര്‍ ഇതിന് സമീപത്താണ്. ഹസ്തിനപൂരിന്റെ തകര്‍ച്ചക്ക് ശേഷം മറ്റൊരു നഗരമായ അഹര്‍ പ്രാമുഖ്യം നേടി. ബുലന്ദശഹറിന്റെ വടക്ക് കിഴക്ക് ഭാഗത്തായാണ് ഈ നഗരം.

ഏറെക്കാലങ്ങള്‍ക്ക് ശേഷം പാര്‍മ രാജാവ് ഇവിടെ ഒരു കോട്ട പണികഴിച്ചു. പിന്നെയും കുറെക്കാലം കഴിഞ്ഞ് ടൊമാര്‍ രാജാവായ ബാറാന്‍ ഇവിടെ ഒരു കോട്ട സ്ഥാപിക്കുകയും, ഇവിടം തലസ്ഥാനമാക്കുകയും ചെയ്തു. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ബാറാന്റെ സാമ്രാജ്യം അസ്തമിച്ചു. 1192 ല്‍ മുഗള്‍ രാജാവായ മുഹമ്മദ് ഗോറി ഇന്ത്യയുടെ മറ്റ് പല ഭാഗങ്ങളും കീഴടക്കിയ കൂട്ടത്തില്‍ ബാറാന്റെ കോട്ടയും കീഴടക്കി. ഏറെ കൈമാറ്റങ്ങള്‍ക്ക് ശേഷം ഈ പ്രദേശം ബുലന്ദശഹര്‍ എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങി. ബുലന്ദശഹര്‍ എന്ന പേര്‍ഷ്യന്‍ വാക്കിന്റെ അര്‍ത്ഥം 'വലിയ നഗരം' എന്നാണ്.

ബുലന്ദശഹറിലെ കാഴ്ചകള്‍

പരാതനകാലത്തേക്ക് ചരിത്രം വ്യാപിച്ച് കിടക്കുന്ന ഇടമാണ് ബുലന്ദശഹര്‍. ഇവിടെ ഒട്ടേരെ പൗരാണികാവശിഷ്ടങ്ങള്‍ കാണാനാവും. ഭട്ടോര വീര്‍പൂര്‍, ഗാലിബ്പൂര്‍, ചോള,അഹര്‍, വാലിപുര എന്നിവ അവയില്‍ ചിലതാണ്. ചോള എന്നത് 'ബിബ്കോള്‍ ചോള പോളിയോ

വാക്സിന്‍ ഫാക്ടറി' സ്ഥിതി ചെയ്യുന്ന ചെറിയൊരു ഗ്രാമമാണ്. കര്‍ണവാസ് എന്ന സ്ഥലത്തിന് ചരിത്രപരമായി വലിയ പ്രാധാന്യമുണ്ട്. ഈ പേര് മഹാഭാരതത്തിലെ കര്‍ണ്ണനുമായി ബന്ധപ്പെട്ട് കിടക്കുന്നു. വല്ലിപുര, നദിക്കരയിലുള്ള പ്രകൃതിഭംഗിയാര്‍ന്ന ഒരു ചെറുഗ്രാമമാണ്. വന ചേതന കേന്ദ്ര സെന്ററും ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ്.

സിക്കന്ദ്രബാദും ഇവിടെ വന്നാല്‍ സന്ദര്‍ശിക്കാനാവും. സിക്കന്ദര്‍ ലോധി നിര്‍മ്മിച്ച ഇവിടെ പുരാതനമായ നിരവധി സ്മാരകങ്ങളുണ്ട്. ബുലന്ദശഹറിലും ക്ഷേത്രങ്ങളും, മതസ്മാരകങ്ങളുമുണ്ട്. ബെലോണ്‍ ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ്.

ബുലന്ദശഹറില്‍ എങ്ങനെ എത്താം?

ബുലന്ദശഹറിലേക്ക് ട്രെയിന്‍ വഴിയും, റോഡ് മാര്‍ഗ്ഗത്തിലും സുഗമമായി എത്തിച്ചേരാം.

സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
English Summary :
Bulandshahr is a city in the Bulandshahr district of Uttar Pradesh and is also its administrative headquarters. The region traces its roots to the Mahabharata period.
Please Wait while comments are loading...