ഷിക്കാര്‍ ബുര്ജിനടുത്തായി സ്ഥിതിചെയ്യുന്ന പഴയ പൂന്തോട്ടമാണിത്, ഇപ്പോഴും മനോഹരമാണ് ഈ പൂന്തോട്ടം. ബുന്ദിയിലെ പലപഴയ ഭരണാധികാരികളുടെയും ഓര്‍മ്മയ്ക്കായി നിര്‍മ്മിച്ച സ്മാരകങ്ങള്‍ ഈ പൂന്തോട്ടത്തില്‍ കാണാം. രാജസ്ഥാന്റെ തനത് വാസ്തുവിദ്യാശൈലിയില്‍ നിര്‍മ്മിച്ചവയാണ് ഈ സ്മാരകങ്ങളില്‍ പലതും. സന്ദര്‍ശകര്‍ക്ക് വെറുതേ കയറിച്ചെല്ലാന്‍ പറ്റിയ സ്ഥലമല്ല ഇത്. സര്‍്ക്കാര്‍ അധികാരികളില്‍ നിന്നും നേരത്തേ അനുവാദം വാങ്ങിയെങ്കില്‍ മാത്രമേ പൂന്തോട്ടത്തിനകത്ത് കയറാന്‍ പറ്റൂ.