പാര്‍ട്ടികള്‍ക്ക് ഏറ്റവും പേരുകേട്ട ഗോവന്‍ ക്ലബ്ബാണ് കബാന എന്നാണ് പൊതുവിലുള്ള അഭിപ്രായം. ഏഷ്യയിലെ തന്നെ രാത്രി മുഴുവന്‍ തുറന്നിരിക്കുന്ന ക്ലബ്ബുകളിലൊന്നുകൂടിയാണ് കബാന ക്ലബ്ബ്. അതും ക്രമസമാധാന പ്രശ്നങ്ങളോ മറ്റ് കുഴപ്പങ്ങളോ പോലീസ് സഹായമോ ഇല്ലാതെ തന്നെ. ആളുകളെ നിയന്ത്രിക്കുന്നതില്‍ ഈ ക്ലബ്ബിന് നൂറില്‍ നൂറുമാര്‍ക്കും കൊടുക്കണമെന്നാണ് സന്ദര്‍ശകരുടെ അഭിപ്രായം.
ഹോളിവുഡ്ഡിലെയോ ബോളിവുഡ്ഡിലെ തന്നെയോ സെലിബ്രിറ്റികളെ സ്ഥിരമായി ഇവിടെ കാണാന്‍ സാധിക്കും. തീരത്തിന് അരികിലെ കുന്നിന്‍പുറത്തായി സ്വിമ്മിംഗ് പൂളും മറ്റുമായി രാജകീയപ്രൗഡിയോട് കൂടിയ ഒരു ക്ലബ്ബാണ് കബാന. യൂറോപ്യന്‍ കുടുംബക്കാരുടെ കൈവശമാണെന്നുകരുതുന്ന ക്ലബ് കബാനയുടെ താഴത്തെ ചില നിലകള്‍ ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ മാത്രമേ തുറന്നുവെക്കാറുള്ളൂ. ഭക്ഷണത്തിനും മദ്യത്തിനും മറ്റാഘോഷങ്ങള്‍ക്കുമായി ഒരുരാത്രിക്ക് ഏകദേശം 1200 വരെയാണ് ക്ലബ്ബ് കബാനയില്‍ പ്രവേശന ഫീസ്.
പൂള്‍സൈഡ് പാര്ട്ടിയാഘോഷങ്ങള് ആസ്വദിക്കാനാഗ്രിഹിക്കുന്നവര് തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ഒരിടമാണിത്. ഗോവയില്‍ പോയിട്ടും ക്ലബ്ബ് കബാന മിസ്സ് ചെയ്യുന്നത് ഒരു നല്ല കാര്യമല്ല. മൂവായിരം ആളുകളെ ഉള്‍ക്കൊള്ളാനുള്ള കപ്പാസിറ്റിയുണ്ട് ക്ലബ്ബിന്. ചിലപ്പോള്‍ ആളുകളുടെ എണ്ണം അതിലപ്പുറവും പോയേക്കും. കലാന്‍ഗുട്ടിലാണ് കബാന ക്ലബ്ബ്. സ്വന്തം വാഹനങ്ങള്‍ ഉപയോഗിക്കുന്നതാണ് സാധിക്കുമെങ്കില്‍ അഭികാമ്യം. കാരണം മറ്റൊന്നുമല്ല, നിരഴധി കാബുകളും മറ്റുവാഹനങ്ങളും കിട്ടുമെങ്കിലും മദ്യപിച്ച അവസ്ഥയില്‍ നിങ്ങള്‍ കബളിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ട് എന്നതുതന്നെ.