Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» കണ്‌ഡോലിം

കണ്‌ഡോലിം - ഗോവയുടെ സ്വന്തം പറുദീസ

11

 

കലാന്‍ഗുട്ട്, ബാഗ ബീച്ചുകളില്‍ നിന്നും വ്യത്യസ്തമായി അല്‍പെ കൂടി ശാന്തമാണ് കണ്‌ഡോലിം ബീച്ച്. എന്നാലോ എല്ലാവിധ ബീച്ച് കളികളും മറ്റ് ആക്ടിവിറ്റീസും ഇവിടെ സാധ്യമാണ് താനും. ഇത്തരത്തിലുള്ള ഇരട്ടമുഖമാണ് കണ്‌ഡോലിം ബീച്ചിന്റെ സവിശേഷത.

കൃത്യമായ ഒരു ബീച്ച് സെന്റര്‍ ഇല്ല എന്നുള്ളതാണ് കണ്‌ഡോലിം ബീച്ചിന്റെ പ്രത്യേകത. വളരെ കുറച്ച് റെസ്റ്റോറന്റുകളും ഷാക്‌സും മാത്രമാണ് ഇവിടെയുള്ളത്. ഉള്ള ഹോട്ടലുകളാവട്ടെ കീശയ്ക്ക് കനം കുറയാന്‍ സാധ്യതയുള്ളതുമാണ്. എന്നിരിക്കിലും ഇവിടെയത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലോ വിനോദത്തിനോ യാതൊരുവിധ കുറവുമില്ല. കരയില്‍നിന്നും ഏതാണ്ട് 100- 150 മീറ്റര്‍ അകലത്തിലായി റിവര്‍ പ്രിന്‍സസ് എന്ന കപ്പല്‍ നിര്‍ത്തിയിട്ടിരിക്കുന്നതായി കാണാം.

ഗോവയിലെത്തുന്ന സഞ്ചാരികളെ ആകര്‍ഷിച്ചുകൊണ്ട് ഏതാണ്ട് 12 വര്‍ഷത്തോളമായി റിവര്‍ പ്രിന്‍സസ് ഈ കിടപ്പുതുടങ്ങിയിട്ടെന്നതാണ് കൗതുകം. 2000 ലാണ് റിവര്‍ പ്രിന്‍സസ് ഗോവയിലെത്തിയത്. സൂര്യസ്‌നാനം കഴിഞ്ഞ് കിടക്കുന്ന സഞ്ചാരികളെയും നിരവധി ഇവിടെ കാണാന്‍ സാധിക്കും. ബര്‍ദേസ് ബസ് സ്റ്റാന്‍ഡില്‍ നിന്നും അധികം ദൂരമില്ല കണ്‌ഡോലിം ബീച്ചിലേക്ക്. നഗരമധ്യമായ പനാജിയില്‍നിന്നും ഏകദേശം 15കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്.

കണ്‌ഡോലിം പ്രശസ്തമാക്കുന്നത്

കണ്‌ഡോലിം കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം കണ്‌ഡോലിം

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം കണ്‌ഡോലിം

  • റോഡ് മാര്‍ഗം
    റോഡ് മാര്‍ഗമാണ് യാത്രയെങ്കിലും ആശങ്കപ്പെടാനൊന്നുമില്ല. നിരവധി സര്‍ക്കാര്‍ വാഹനങ്ങളും പ്രൈവറ്റ് ബസ്സുകളും ഇവിടേക്ക് ലഭ്യമാണ്. മുംബൈയില്‍ നിന്നും പ്രശസ്തമായ മുംബൈ - ഗോവ ഹൈവേ അഥവാ നാഷണല്‍ ഹൈവേ 17 വഴി ഗോവയിലെത്താം. മുംബൈയില്‍ നിന്നും പൂനെ വഴിയുള്ള 8 ലേന്‍ എക്‌സ്പ്രസ് വേ വഴി സതാരയിലൂടെ ഗോവയിലെത്താം. സാവന്ത് വാഡിയില്‍ നിന്നും ഏതാനും കിലോമീറ്ററുകള്‍ മാത്രം യാത്ര ചെയ്താല്‍ ഗോവയിലെത്താം. മുംബൈ, പൂനെ മുതലായ മഹാരാഷ്ട്ര സിറ്റികളില്‍ നിന്നും ലോഫ്‌ളോര്‍ സെമി സ്ലീപ്പര്‍ ബസ്സ് യാത്രയാണ് ഗോവയിലേക്ക് ഏറ്റവും സൗകര്യം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    തെക്ക്, വടക്ക്, മധ്യ ഇന്ത്യന്‍ നഗരങ്ങളുമായി വളരെ അടുത്തുകിടക്കുന്ന കേന്ദ്രമാണ് ഗോവ. മുംബൈയില്‍ നിന്നും ഗോവയിലേക്ക് സഞ്ചാരപ്രദമായ നിരവധി ട്രെയിന്‍ സര്‍വ്വീസുകളുണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    തെക്കന്‍ ഗോവയിലെ ഡബോലിം വിമാനത്താവളമാണ് ഗോവയ്ക്ക് ഏറ്റവും അടുത്ത്. മുംബൈ, ഡല്‍ഹി എന്നിങ്ങനെയുള്ള ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും ഇവിടേക്ക് നിരന്തരം വിമാനങ്ങളുണ്ട്. ഡബോലിം അന്താരാഷ്ട്ര വിമാനത്താവളമല്ല. അതിനാല്‍ പുറത്തുനിന്നുള്ള സഞ്ചാരികള്‍ക്ക് മുംബൈയാണ് സൗകര്യം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat