ഛെ യിലെ പ്രധാനപ്പെട്ട ഒരു മതസ്ഥാപനമായ സിദ്ധ് ബാബ കാ മന്ദിര്‍. രാജ്ഗഡ്,പാന്ധവ കുന്നുകള്‍ക്ക് ഇടയില്‍ സ്ഥിതിചെയ്യുന്നു. പാട്യാല മഹാരാജാവ് ഈ പ്രദേശത്ത് ഒരു കൊട്ടാരം നിര്‍മ്മിക്കാന്‍ ആഗ്രഹിച്ചിരുന്നതായും സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട ഒരു സിദ്ധന്റെ നിര്‍ദ്ദേശപ്രകാരം കൊട്ടാരത്തിനു പകരം ക്ഷേത്രം പണിയിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം. ഇതിനു ചുറ്റുമുള്ള പ്രദേശങ്ങള്‍ വിനോദ സഞ്ചാരത്തിന് ഉപയോഗിക്കപ്പെടുന്നു.