ചമ്പാവതില്‍ ചന്ദ് രാജവംശത്തിലെ രാജാക്കന്മാര് നിര്‍മിച്ച ക്ഷേത്രങ്ങളുടെ സമുച്ചയമാണ് ബലേശ്വര്‍. ഹിന്ദു ആരാധനാ മൂര്‍ത്തികളായ ബലേശ്വര്‍,രത്നേശ്വര്‍, ചമ്പാവതി ദുര്‍ഗ എന്നിവരാണ് മനോഹര മായി രൂപകല്‍പ്പന ചെയ്ത ക്ഷേത്രങ്ങളിലെ പ്രതിഷ്ഠകള്‍. വൈവിധ്യമാര്‍ന്ന കൊത്തുപണികളാല്‍ അലംകൃതമായ മണ്ഡപവും മേല്‍ക്കൂരയുമാണ് ഈ ക്ഷേത്രങ്ങളുടെ ആകര്‍ഷണം.