ഐസാവലില്‍ നിന്നും 247 കിലോമീറ്റര്‍ അകലെ ചാമ്പൈയിലുള്ള ഗ്രാമമാണ് നാഹ്ലാന്. .മ്യാന്‍മരില്‍ നിന്നും 5 കിലോമീറ്റര്‍ മാത്രം അകലെ ഇന്തോ-മ്യാന്മര് അതിര്‍ത്തിയിലാണ് ഈ ഗ്രാമമുള്ളത്.
1897ല്‍ ഗ്രാമം നിലവില്‍ വന്നു എന്നാണ് കരുതപ്പെടുത്തത്. 1954 വരെ സൈലോ ചീഫ് കൈരങ്കയും അദ്ദേഹത്തിന്റെ അനന്തരാവകാശികളുമായിരുന്നു ഇവിടെയുണ്ടായിരുന്നത്.പിന്നീട് ബ്രിട്ടീഷ് ഭരണത്തിനിടെ ചീഫിന് സ്ഥാനം നഷ്ടപ്പെടുകയും അദ്ദേഹം തന്റെ പദവി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനാകുകയും ചെയ്തു.ഇപ്പോള്‍ ഡെമോക്രാറ്റിക്ക് കൌണ്‍സിലിന് കീഴ്ലാണ് ഈ ഗ്രാമമുള്ളത്.
ചരിത്രപരമായ പ്രധാന്യത്തിനൊപ്പം അറിയപ്പെടുന്ന വൈന്‍ ഉത്പാദനകേന്ദ്രം കൂടിയാണ് ഹ്നാഹ്ലാന്. അതുകൊണ്ട്തന്നെ പ്രണയപാനീയത്തിന്റെ നാട് എന്ന വിളിപ്പേരും ഈ ഗ്രാമത്തിനുണ്ട്.ഇന്നാട്ടിലെ 80 ശതമാനം ആളുകളും വൈന്‍ നിര്‍മ്മിക്കുന്നവരാണ്. ചില സമയങ്ങളില്‍ തിരിച്ചടി ഉണ്ടായിട്ടുണ്ടെങ്കിലും വര്‍ഷത്തിലെപ്പോഴും സ്ഥിരമായി വീഞ്ഞുണ്ടാക്കുന്ന കേന്ദ്രങ്ങളാണ് ഇവിടെ ഭൂരിഭാഗവും.
ഐസാവലില്‍ നിന്നും ബസ്സിലോ വാടകയ്ക്കെടുക്കുന്ന സുമോയിലോ സഞ്ചാരികള്‍ക്ക് ഹ്നാഹ്ലാനിലെത്താം