Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചാമ്പൈ » ആകര്‍ഷണങ്ങള് » ലെയ്ഞ്ച്ഹിയാറി ലംഗ്ലെന്‍റാങ്

ലെയ്ഞ്ച്ഹിയാറി ലംഗ്ലെന്‍റാങ്, ചാമ്പൈ

18

ചാമ്പൈയില്‍ നിന്നും 64 കിലോമീറ്റര്‍ അകലെ ഡംഗ്ലാങ് ഗ്രാമത്തിലുള്ള സുന്ദരമായ പാറക്കെട്ടാണ് ലെയ്ഞ്ച്ഹിയാറി ലംഗ്ലെന്‍റാങ്. ഈ പ്രദേശത്തെത്തുന്നവര്‍ അതിന്‍റെ ഭംഗി കണ്ട്  ശ്വാസം വിടും എന്നു പറഞ്ഞാല്‍ അത് അതിശയോക്തിയാകില്ല.

ഈ പാറക്കൂട്ടത്തിനിടയില്‍ ഒരു കൂറ്റന്‍ പാറ മുന്നോട്ട് കുറേയധികം നീളത്തില്‍ ഉന്തി നില്‍ക്കുന്നുണ്ട്. ഈ പാറയ്ക്കു മുകളില്‍ സഞ്ചാരികള്‍ക്ക് മണിക്കൂറുകളോളം ചെലവഴിക്കാം.നീലാകാശവും താഴേ മലനിരകളുമൊക്കെയായി സഞ്ചാരികള്‍ക്ക് സ്വര്‍ഗ്ഗീയാനുഭൂതി നല്‍കുന്നതാണ് ഈ കാഴ്ച്ച.

ഒരു പ്രണയകഥയുടെ ഭാഗമായാണ് ഈ പാറക്കൂട്ടത്തിന് ഇങ്ങനെയൊരു പേര് കിട്ടിയത്.ആ കഥയിങ്ങനെയാണ്. പണ്ട് ഡന്‍റ്ലാങ് ഗ്രാമം ഭരിച്ചുകൊണ്ടിരുന്ന രാജാവിന്‍റെ മകളായ ലെയ്ഞ്ച്ഹിയാറി ചൌന്‍ഗ്ഫിയാഗ എന്ന ഒരു സാധാരണക്കാരനെ പ്രണയിച്ചു. എന്നാല്‍ ആ പ്രണയം പൂവണിഞ്ഞില്ല.പ്രണയം പുറത്തറിഞ്ഞതോടെ ചൌന്‍ഗ്ഫിയാഗ നാടുകടത്തപ്പെട്ടു.കാമുകനെ പിരിഞ്ഞ് ഹൃദയം തകര്‍ന്ന ലെയ്ഞ്ച്ഹിയാറി അവന്‍ താമസിക്കുന്ന വിദൂരദേശത്തേക്ക് നോക്കി ഈ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ ഇരുന്നു.അങ്ങനെയാണ് ഈ പാറക്കൂട്ടത്തിന് ലെയ്ഞ്ച്ഹിയാറി ലംഗ്ലെന്‍റാങ് എന്ന പേര് ലഭിച്ചത്.

കലയേയും കവിതയേയുമെല്ലാം പ്രോത്സാഹിപ്പിക്കുന്നതാണ് ഈ പാറക്കൂട്ടം.ദുഖാര്‍ത്തമായ ഒട്ടേറെ പ്രണയഗാനങ്ങള്‍ക്ക് ഇവിടം പശ്ചാത്തലമായിട്ടുമുണ്ട്.ചാമ്പൈയില്‍ നിന്നും ബസ്സിലോ ടാക്സിയിലോ ഇവിടെയെത്താം.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat