മീസ്സോ കവികളുടെ സ്മരണ നിലനിര്‍ത്താനായി പണികഴിപ്പിച്ച സ്മാരകമായ മീസ്സോ ഹ്ലാകുംഗ്പൂയ് മോളിന് മീസ്സോ പോയറ്റ് സ്ക്വയര്‍ എന്നും പേരുണ്ട്.ബംഗ്ളാദേശിലെ ചിത്താഗോഗില്നിന്നും നിന്നും 100 കിലോമീറ്റര്‍ അകലെ മിസ്സോറാമിലുള്ള ഖ്വാബുംഗ് എന്ന ഗ്രാമത്തിലാണ് ഈ സ്മാരകമുള്ളത്.
1983 ല്‍ ഖ്വാബുംഗ് നിവാസികളാണ് ഈ സ്മാരകം പണികഴിപ്പിച്ചത്.ഇവിടെയുണ്ടായിരുന്ന പാട്ടീ,ദംഹുവാഹ്വ എന്നീ രണ്ട് മീസ്സോ കവികളുടെ സ്മരണയ്ക്കായി ഇവിടത്തെ യുവസംഘടനയുടെ എക്സിക്യൂട്ടീവ് കമ്മറിറി തീരുമാനമെടുത്താണ് ഇത് പണിഞ്ഞത്.
ഇതിനുശേഷം മീസ്സോ കവിതയ്ക്ക് അനുപമസംഭാവനകള് നല്കുന്ന മീസ്സോ കവികളുടെ പേരും ഈ സ്മാരകത്തിനൊപ്പം കൂട്ടിച്ചേര്‍ക്കാനും ഇവിടത്തെ ജനത തീരുമാനിച്ചു.ഇത്തരം കവികളുടെ പേരുകള്‍ മരണം കഴിഞ്ഞ് അഞ്ചു വര്‍ഷത്തിനകം തന്നെ ഈ സ്മാരകത്തോടു ചേര്‍ക്കാറുണ്ട്.
ഐസാവലില്‍ നിന്നോ ചാമ്പൈയില്‍ നിന്നോ ടാക്സി വഴി സഞ്ചാരികള്‍ക്ക് ഈ സ്മാരകത്തിലേക്ക് എത്താം.