ചന്ദേരി ജുമാമസ്ജിദിന് സമീപമാണ് ബാദല്‍ മഹല്‍ ദര്‍വാസ എന്നറിയപ്പെടുന്ന കവാടം സ്ഥിതി ചെയ്യുന്നത്. പതിനഞ്ചാം നൂറ്റാണ്ടില്‍ മാല്‍വ മഹാരാജാവായിരുന്ന സുല്‍ത്താന്‍ മെഹമൂദ് ഷാ ഖില്‍ജി വിജയസ്മാരകമായി നിര്‍മിച്ചതാണ് 100 അടി ഉയരമുള്ള ഈ ഗേറ്റ്.
കൊത്തുപണികളാലും അലങ്കാരപണികളാലും നിറഞ്ഞ നിറഞ്ഞ ഗേറ്റിന്‍െറ മുകള്‍ ഭാഗം ആര്‍ച്ച് രൂപത്തില്‍ ഇരുഭാഗത്തും മിനാരങ്ങളോട് കൂടിയുള്ളതാണ്. രാജാവിന്‍െറ അതിഥികളായും മറ്റും എത്തുന്നവരെ രാജകീയ രീതിയില്‍ സ്വാഗതം ചെയ്യുന്നതിനാണ് ബഡാ മഹല്‍ ദര്‍വാസ ഉപയോഗിച്ചിരുന്നത്.