ഛന്ദേരിയുടെ പ്രൗഡ മുദ്രയാണ് നഗരത്തില്‍ കുന്നിന്മുകളില് 71 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കോട്ട. ഛന്ദേരി കോട്ട എന്നും അറിയപ്പെടുന്ന ഇതിന് അഞ്ച് കിലോമീറ്റര്‍ നീളമുള്ള മതിലാണ് ഉള്ളത്. ഛന്ദേരി ടൂറിസത്തിന്‍െറ മുഖമുദ്രയെന്ന് വിശേഷിപ്പിക്കാവുന്ന കോട്ട പതിനൊന്നാം നൂറ്റാണ്ടില്‍ കീര്ത്തിപാല് രാജാവാണ് നിര്‍മിച്ചത്.
നിരവധി തവണ ആക്രമണങ്ങള്‍ ഏറ്റുവാങ്ങിയെങ്കിലും അവയെയെല്ലാം പുനര്ജയിച്ച കോട്ടക്ക് മൂന്ന് കവാടങ്ങളാണ് ഉള്ളത്. നിരവധി തവണ പുതുക്കിപ്പണിയലിന് വിധേയമായതുമാണ് ഛന്ദേരി കോട്ട. കോട്ടയുടെ ഏറ്റവും മുകള്‍ ഭാഗത്തുള്ള കവാടത്തിന്‍െറ പേര് ഹവാ പൗര് എന്നും താഴ് ഭാഗത്തുള്ളതിന്െറ പേര് കൂനി ദര്‍വാസ എന്നുമാണ്.
തെക്കുപടിഞ്ഞാറ് ഭാഗത്തുള്ള കവാടത്തിന്‍െറ പേരാകട്ടെ കാട്ടി ഗാട്ടി എന്നാണ്. ഖില്‍ജി മൊസ്ക്ക്, നൗക്കന്ദ കൊട്ടാരം, ഹസ്രത്ത് അബ്ദുല്റഹ്മാന്െറ മിനാരം തുടങ്ങി സഞ്ചാരികളെ ആകര്‍ഷിക്കുന്ന സ്ഥലങ്ങള്‍ ഭന്ദേരി ഫോര്‍ട്ടിനകത്ത് സ്ഥിതി ചെയ്യുന്നുണ്ട്. കോട്ടയുടെ വടക്കുഭാഗത്തുള്ള റസ്റ്റ്ഹൗസില്‍ നിന്ന് നോക്കിയാല്‍ ലഭിക്കുന്ന ഛന്ദേരി നഗരത്തിന്‍െറ വിഹഗ വീക്ഷണം വേറിട്ട് അനുഭവമായിരിക്കും.