ചന്ദേരിയില്‍ ഒരു കാലത്ത് പ്രശസ്തമായിരുന്ന മാര്‍ക്കറ്റിന്‍െറ ശേഷിപ്പാണ് ഹാത്ത്സാല്. രണ്ട് നിര്‍മിതികളായ ബാല കിലക്കും കുനി ദര്വാസക്കും ഇടയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പതിനഞ്ചാം നൂറ്റാണ്ടില്‍ ഈ മാര്‍ക്കറ്റിലെ കടകള്‍ കാല്‍നടക്കാര്‍ക്കൊപ്പം ആന പുറത്ത് എത്തുന്നവര്‍ക്ക് താഴെയിറങ്ങാതെ സാധനങ്ങള്‍ വാങ്ങാന്‍ കഴിയും വിധമാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ആവശ്യത്തിന് ഉയരം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന സാങ്കേതികതയാണ് കടകളുടെ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. വേറിട്ട കാഴ്ചയായതിനാല്‍ ഹാത്ത്സാല് സന്ദര്‍ശകരെ ഏറെ ആകര്‍ഷിക്കുന്നതാണ്.