ഛന്ദേരിയുടെ തെക്കുപടിഞ്ഞാറ് ഭാഗത്ത് 26 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന പുരാതന ഗ്രാമമാണ് ത്രുവഞ്ജി. നിരവധി ജൈനക്ഷേത്രങ്ങള്‍ ഉള്ള ഇവിടെ ഭക്തര്‍ക്ക് പുറമെ സഞ്ചാരികളും ധാരാളം എത്താറുണ്ട്. മെഡീവിയല്‍ കാലഘട്ടത്തില്‍ നിര്‍മിച്ചതെന്ന് കരുതുന്ന ഈ ക്ഷേത്രങ്ങള്‍ ജൈന മതത്തിന്‍െറ സുവര്ണകാലഘട്ടത്തിന്െറ കഥ പറയുന്നതാണ്. ഇന്നും ലോകമെങ്ങുമുള്ള ജൈനമതസ്ഥര്‍ തങ്ങളുടെ പൈതൃക കേന്ദ്രമായി ഗണിക്കുന്ന സ്ഥലമാണ് ഇവിടം.