പഞ്ചാബ് , ഹരിയാന സര്‍ക്കാരുകളുടെ ഭരണ സംവിധാനം നിലകൊള്ളുന്ന കാപിറ്റോള്‍ കോംപ്ലക്സ് ഛണ്ഡിഗഢിലെ സെക്ടര്‍1 ലാണ് സ്ഥിതി ചെയ്യുന്നത്. ആസൂത്രിത നഗരമായ ഛണ്ഡിഗഡിന്റെ യതാര്‍ത്ഥ പ്രതിഫലനമാണ് ലീ ഹോര്ബുസിയര് പണികഴിപ്പിച്ച് ഈ മനോഹ സമുച്ചയം. ഈ കെട്ടിട സമുച്ചയത്തിനുള്ളിലാണ് സെക്രട്ടറിയേറ്റ്, നിയമനിര്‍മ്മാണ സഭ, ഹൈക്കോടതി എന്നിവ നിലകൊള്ളുന്നത്.
ഛണ്ഡിഗഢിന്റെ ഔദ്യോഗിക ചിഹ്നമായ `തുറന്ന കൈ' കാപിറ്റോള്‍ കോംപ്ലക്സിന്റെ ഹൃദയഭാഗത്തായി കാണാം. അവിടെ നിന്നു നോക്കിയാല്‍ ഈ മൂന്ന് ഭരണ സംവിധാനങ്ങളും സന്ദര്‍ശകര്‍ക്ക് കാണാം. ഇവ അടുത്ത് ചെന്ന് കാണുന്നതിന് സെക്ടര്‍ 9ലെ ടൂറിസ്റ്റ് ബ്യൂറോയില്‍ നിന്നോ സെക്ടര്‍ 17 പ്ലാസ്സയിലെ ടൂറിസ്റ്റ് റിസപ്ഷന് സെന്ററില്‍ നിന്നോ അനുമതി വാങ്ങണം.