Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഛണ്ഡിഗഢ്‌ » കാലാവസ്ഥ

ഛണ്ഡിഗഢ്‌ കാലാവസ്ഥ

മിതോഷ്‌ണ കാലാവസ്ഥ അനുഭവപ്പെടുന്ന ഛണ്ഡിഗഢില്‍ ചൂടുകൂടിയ വേനല്‍ക്കാലവും അപ്രതീക്ഷിത മഴയും മിതമായ ശൈത്യവുമാണ്‌ അനുഭവപ്പെടുന്നത്‌. വേനല്‍ക്കാലം യാത്രയ്‌ക്ക്‌ അനുയോജ്യമല്ല. വര്‍ഷകാലം നഗരത്തിലെ ചെറിയ യാത്രകള്‍ക്ക്‌ നല്ലതാണ്‌. സെപ്‌റ്റംബര്‍ മുതല്‍ മാര്‍ച്ച്‌ വരെയുള്ള കാലയളവാണ്‌ സന്ദര്‍ശനത്തിന്‌ അനുയോജ്യം.

വേനല്‍ക്കാലം

മാര്‍ച്ച്‌ പകുതിയില്‍ തുടങ്ങി ജൂണ്‍ പകുതി വരെയുള്ള വേനല്‍ക്കാലം ചൂടേറിയതാണ്‌. താപനില 35 ഡിഗ്രി സെല്‍ഷ്യസ്‌ മുതല്‍ 45 ഡിഗ്രി സെല്‍ഷ്യസ്‌ വരെ വ്യത്യാസപ്പെടും. താപനില പരമാവധി 45 ഡിഗ്രി സെല്‍ഷ്യസ്‌ വരെ എത്താറുണ്ട്‌. മെയ്‌ അവസാനം വരെ ചൂട്‌ കഠിനമായിരിക്കും .യാത്ര ഒഴിവാക്കുന്നതാണ്‌ ഉചിതം.

മഴക്കാലം

ജൂണ്‍ അവസാനം മുതല്‍ സെപ്‌റ്റംബര്‍ പകുതി വരെ നീണ്ടു നില്‍ക്കുന്ന വര്‍ഷകാലത്ത്‌ മിതമായി മഴലബിക്കും. സെപ്‌റ്റംബര്‍ പകുതി മുതല്‍ നവംബര്‍ പകുതി വരെയുള്ള ശിശിരകാലമാണ്‌ തുടര്‍ന്ന വരുന്നത്‌.

ശീതകാലം

നവംബര്‍ പകുതിയില്‍ തുടങ്ങുന്ന ശൈത്യകാലം മാര്‍ച്ച്‌ പകുതി വരെ നീണ്ടു നില്‍ക്കും. കൂടിയ താപനില 7 ഡിഗ്രി സെല്‍ഷ്യസ്‌ മുതല്‍ 20 ഡിഗ്രി സെല്‍ഷ്യസ്‌ വരെയാണ്‌. കുറഞ്ഞ താപനില -2 ഡിഗ്രി സെല്‍ഷ്യസ്‌ മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ്‌ വരെയാണ്‌. ശൈത്യകാലത്ത്‌ ഛണ്ഡിഗഢില്‍ ശരാശരി തണുപ്പ്‌ അനുഭവപ്പെടും. മൂടല്‍മഞ്ഞും മഴയും പ്രതീക്ഷിക്കാം.