ചന്ദിപ്പൂരിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് ചന്ദിപ്പൂര്‍ ബീച്ച്. പ്രകൃതിയുടെ അത്ഭുതങ്ങളില്‍ ഒന്നാണിവിടം. കടല്‍ത്തീരത്തു നിന്നുള്ള തിരയുടെ പിന്മാറ്റവും തൊട്ടടുത്ത നീമിഷം തന്നെ കരമുഴുവന്‍ മൂടികൊണ്ടുള്ള തിരിച്ചു വരവും കാണ്ടാസ്വദിക്കേണ്ട മനോഹര പ്രതിഭാസമാണ്. ചില ഇടവേളകളില്‍ ചെറുതും വലുതുമായ തിരകള്‍ക്കനുസരിച്ച് ഇത് ദിവസത്തില്‍ രണ്ട് പ്രാവശ്യം സംഭവിക്കാറുണ്ട്. ചെറിയ തിരയുടെ സമയത്ത് വെള്ളം പിന്‍വാങ്ങും. പിന്നീട് ഉയര്‍ന്ന തിരയുടെ സമയത്ത് വെള്ളം തിരിച്ചെത്തും.
കടല്ക്കരയിലെ മണല്‍ക്കൂനകളും കാറ്റാടി മരങ്ങളും ആകര്‍ഷകങ്ങളാണ്. കടല്‍ത്തീരത്തെ മണലില്‍ നിറയെ വിവിധതരം ഞണ്ടുകളെ കാണാം.