ചന്ദിപ്പൂരില്‍ നിന്നും 32 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന നീലഗിരി, നീലഗിരി മലകള്‍ക്ക് സമീപമുള്ള നഗരമാണ്. നീല മലനിരകള്‍ എന്നതാണ് നീലഗിരിയുടെ അര്‍ത്ഥം. മലനിരകളുടെ ഇളം നീലനിറത്താലാണ് ഈ പേര് ലഭിച്ചത്. ഇതിലെ ഒരു മലയുടെ മുകളിലാണ് പഞ്ചലിംഗേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്ന്ത. സമീപത്തായുള്ള രാജകൊട്ടാരവും ജഗന്നാഥ ക്ഷേത്രവും നീലഗിരിയുടെ ആകര്‍ഷണങ്ങളാണ്.
കൊട്ടാരത്തില്‍ പഴയകാല രാജാക്കന്മാരും രാജ്ഞിമാരും ധരിച്ചിരുന്ന രാജകീയ വസ്ത്രങ്ങളും സ്വര്‍ണ വജ്ര ആഭരണങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. തെരുവോരത്തായി നിരവധി ഭക്ഷണശാലകളുണ്ട്. നഗരത്തിനടുത്തായാണ് ഖുംകുത് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. അണക്കെട്ടിനടുത്തായി പഴയൊരു ദീപസ്തംഭവും കാണാന്‍ കഴിയും. മധുരപലഹാരങ്ങളാല്‍ പ്രശസ്തമാണ് നീലഗിരി. കത്ചേരി ബസാറില്‍ നിന്നും സ്വാദിഷ്ടമാര്‍ന്ന നിരവധി വിഭവങ്ങള്‍ ലഭിക്കും.