Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചെന്നൈ » ആകര്‍ഷണങ്ങള് » ചെന്നൈയിലെ മാളുകള്‍

ചെന്നൈയിലെ മാളുകള്‍, ചെന്നൈ

58

 എക്സ്പ്രസ് അവന്യു മാള്‍

ചെന്നൈയിലെ ഒരു പ്രമുഖ ഷോപ്പിംഗ് മാളാണ് എക്സ്പ്രസ് അവന്യു മാള്‍. ഇന്ത്യന്‍ എക്സ്പ്രസ് ഗ്രൂപ്പിന്‍റെ ഉപസ്ഥാപനമായ എക്സ്പ്രസ് ഇന്‍ഫ്രസ്ട്രക്ചറാണ് ഇത് നിര്‍മ്മിച്ചത്. ഇന്ത്യന്‍ എക്സ്പ്രസ് എസ്റ്റേറ്റിന്‍റെ ഭാഗമാണിത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഗെയിമിങ്ങ് ആര്‍ക്കേഡുള്ള മാള്‍ ഇതാണ്.

നിരവധി ഇന്‍റര്‍നാഷണല്‍ ബ്രാന്‍റുകളുടെ തുണിത്തരങ്ങളും, ഹാംലിയുടെ കളിപ്പാട്ട വില്പന കേന്ദ്രങ്ങളും ഇവിടെയുണ്ട്. കുട്ടികള്‍ക്കായി ഫണ്‍സിറ്റി സെക്ഷനും ഇവിടെയുണ്ട്. ബംപര്‍ കാര്‍ തുടങ്ങിയ ഗെയിമിങ്ങ് സംവിധാനങ്ങളും ലഭ്യമാണ്. പിസ ഹട്ട്, കെ.എഫ്.സി തുടങ്ങിയ ലോക പ്രസസ്ത  ഫുഡ്കോര്‍ട്ടുകളും ഇവിടെയുണ്ട്. ഇവക്ക് പുറമേ മള്‍ട്ടി കുസിന്‍ സൗകര്യമുള്ള ഒരു ഫുഡ് കോര്‍ട്ടുമുണ്ട്. ഇവിടെ സത്യം സിനിമാസിന്‍റെ എട്ട് സ്ക്രീനുകളുള്ള മള്‍ട്ടിപ്ലെക്സ് തീയേറ്ററും പ്രവര്‍ത്തിക്കുന്നു.

സ്പെന്‍സര്‍ പ്ലാസ

ചെന്നൈ അണ്ണാശാലൈ റോഡിലാണ്  സ്പെന്‍സര്‍ പ്ലാസ സ്ഥിതി ചെയ്യുന്നത്. ചെന്നൈയില്‍ ഇത്തരത്തില്‍ നിര്‍മ്മിക്കപ്പെട്ട ആദ്യ മാളാണിത്. വളരെ പ്രധാനപ്പെട്ട ഒരു സ്ഥാനത്താണ് ഇതിന്‍റെ നില. 1863-64 ല്‍ ചാള്‍സ് ഡുറന്‍റ്, ജെ. ഡബ്ലിയു സ്പെന്‍സര്‍ എന്നിവര്‍ ചേര്‍ന്ന് സ്ഥാപിച്ച സ്പെന്‍സര്‍ പ്ലാസയുടെ സ്ഥാനത്താണ് പുതിയ മാള്‍ നിര്‍മ്മിച്ചത്. അണ്ണാശാലൈ റോഡിന് മൗണ്ട് റോഡ് എന്നും പേരുണ്ട്. 1985 ലാണ് മാള്‍ പുതുക്കിപ്പണിതത്. രാജ്യത്തെ തന്നെ ഏറ്റവും പഴക്കം ചെന്ന മാള്‍ ഇതാണ്. 1980 കളില്‍ സൗത്ത് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഷോപ്പിംഗ് മാളായിരുന്നു ഇത്.

വെസ്റ്റ് സൈഡ്, നൈക്ക്, അഡിഡാസ്, അലന്‍ സോളി, പ്രോലൈന്‍, ലൂയി ഫിലിപ്പി, ലെവിസ്, സ്വാച്ച്, ഫ്ലോര്‍ഷെയിം ഷൂസ്, പാന്‍റലൂണ്‍ തുടങ്ങി നിരവധി ഇന്‍റര്‍നാഷണല്‍ ബ്രാന്റുകളുടെ ഔട്ട്ലെറ്റുകള്‍ സ്പെന്‍സര്‍മാളിലുണ്ട്. എ.ടി.എം സംവിധാനങ്ങളും ഇവിടെയുണ്ട്.

സിറ്റി സെന്‍റര്‍

മൈലാപ്പൂര്‍ ഏരിയയിലാണ് സിറ്റി സെന്‍റര്‍ മാള്‍. രണ്ടായിരത്തി ആറില്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ മാള്‍ ചെന്നൈയിലെ ഏറ്റവും ചെലവേറിയ ഷോപ്പിംഗ് മാളാണ്.ഇന്ത്യനും വിദേശിയുമായ ബ്രാന്‍ഡുകള്‍ ഇവിടെ വില്‍ക്കപ്പെടുന്നു. ഹെല്‍ത്ത് ആന്‍ഡ് ഗ്ലോ (ബ്യൂട്ടി & കോസ്മെറ്റിക്സ്), ലില്ലിപുട്ട് (കുട്ടികളുടെ വസ്ത്രങ്ങളും, കളിപ്പാട്ടങ്ങളും), ലാന്‍ഡ്മാര്‍ക്ക് (ബുക്ക് സ്റ്റോര്‍)), അലന്‍സോളി, അഡിഡാസ്, മോച്ചി, വില്‍സ്, വാന്‍ ഹ്യുസെന്‍ തുടങ്ങിയ ബ്രാന്‍റുകള്‍ ഇവിടെ ലഭ്യമാണ്. ഇവക്ക് പുറമേ മധുരപലഹാരങ്ങളും, കളിപ്പാട്ടങ്ങളും വില്‍ക്കുന്ന വിഭാഗങ്ങളുമുണ്ട്.  ഇനോക്സ് തീയേറ്റര്‍ ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ്. ഇവ അവധി ദിനങ്ങളില്‍ മാത്രമല്ല ഏല്ലാ ദിവസവും കാഴ്ചക്കാരാല്‍  നിറഞ്ഞ് കവിയുന്നു. കെ.എഫ്.സി, പിസ ഹട്ട്, കോപ്പര്‍ ചിമ്മിനി, സബ് വെ, ഗാംഗോട്രീ, അരേബ്യന്‍ ഹട്ട് തുടങ്ങിയ ഫുഡ് കോര്‍ട്ടുകളും ഇവിടെ പ്രവര്‍ത്തിക്കുന്നു. കുട്ടികള്‍ക്കും, മുതുര്‍ന്നവര്‍ക്കുമായി ഗെയിംസോണും ഇവിടെയുണ്ട്.

ഗോള്‍ഡ് മാള്‍

ഗോള്‍ഡ് മാള്‍ അഥവാ ഗോള്‍ഡ് സൂക്ക് ഗ്രാന്‍ഡ് മാള്‍, ചെന്നൈ ക്രസന്‍റ് എഞ്ചിനീയറിംഗ് കോളേജിന് സമീപത്താണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യന്‍ ഇന്‍റര്‍നാഷണല്‍ ബ്രാന്‍റുകള്‍ ഇവിടെ ലഭിക്കും. ഹൈ എന്‍ഡ് ശ്രേണിയിലുള്ള ഉത്പന്നങ്ങളാണ് ഇവിടെ ലഭിക്കുന്നവയില്‍ ഏറെയും. ഹരിയാനയിലെ  ഗൂര്‍ഘോണില്‍ പ്രധാന ബ്രാഞ്ചുള്ള എയ്റീന്‍സ് ഗോള്‍ഡ് സൂക്ക് ഗ്രൂപ്പിന്‍റേതാണ് ഈ മാള്‍. ഇവിടെ ഹൈപ്പര്‍മാര്‍ക്കറ്റ്, വസ്ത്രങ്ങള്‍, ബ്രാന്‍ഡ് വാച്ചുകള്‍, എക്സ്ക്ലുസിവ് ജുവല്ലറി ഷോറൂമുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്. ടിസോട്ട്, റാഡോ, സിറ്റിസണ്‍, കാര്‍ബണ്‍, വുഡ്ലാന്‍ഡ്, ലെവിസ്, ലുസേര, ജോണ്‍ പ്ലെയേഴ്സ്, നാവിഗേറ്റര്‍, റീബോക്ക്, ലില്ലിപുട്ട്, ഒമേഗ, ടാഗ് ഹ്യൂര്‍, അഡോറ, മോണ്ട് ബ്ലാങ്ക് ഉത്പന്നങ്ങള്‍ ലഭിക്കും. ഇന്ത്യന്‍ ബ്രാന്‍ഡുകളായ കിയാ, നിര്‍വാണ, സംഗിനി, റെയ്ഡ് ആന്‍ഡ് ടെയ്‍ലര്‍, ഗാലക്സി,  നക്ഷത്ര, ടൈംസ് വാച്ചസ്, സുല്‍ത്താന്‍ ജുവല്ലറി, സിംസണ്‍ വാച്ചസ്, മലബാര്‍ ഗോള്‍ഡ്, രേവതി ജ്വല്ലേഴ്സ് തുടങ്ങിയവ ഇവിടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ ചിലതാണ്.

അല്‍സ മാള്‍

മോണ്ടിയെത്ത് റോഡില്‍ എഗ്മൂറിനടുത്താണ് അല്‍സ മാള്‍.. എണ്‍പതുകളില്‍ സ്പെന്‍സര്‍ മാള്‍ പണിയുന്ന കാലത്ത് തന്നെയാണ്‍ അല്‍സമാളും പണി തുടങ്ങിയത്. സ്പെന്‍സര്‍ കഴിഞ്ഞാല്‍ പഴക്കമുള്ള  അടുത്ത മാളാണ് ഇത്.

ഫാഷന്‍ സ്ട്രീറ്റ്

ഫാഷന്‍ സ്ട്രീറ്റ് അഥവാ കോട്ടണ്‍ സ്ട്രീറ്റ് ചിലവ് കുറഞ്ഞ ഷോപ്പിംഗിന് അനുയോജ്യമായ സ്ഥലമാണ്. ഇവിടയാണ് മറ്റ് ഏത് മാളിനേക്കാളും ആളുകള്‍ ഷോപ്പിംഗിനെത്തുന്നത്. ഇരുവശവും കച്ചവടക്കാരാല്‍ നിറഞ്ഞ ഒരു തെരുവാണിത്. ന്യായവിലക്ക് ഇവിടെ നിന്ന് തുണിത്തരങ്ങള്‍ വാങ്ങാം. അതുകൊണ്ട് തന്നെ ഇവിടം കോളേജ് വിദ്യാര്‍ത്ഥികളുടെ ഇഷ്ടസ്ഥലമാണ്. റെഡിമെയ്ഡ് തുണിത്തരങ്ങളും, ഏറ്റവും പുതിയ ഫാഷനുകളിലുള്ളവയും ഇവിടെ ലഭിക്കും. എന്തായാലും വിലപേശലെന്നത് ഇവിടെ വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. നിങ്ങളൊരു  ടൂറിസ്റ്റാണെങ്കില്‍ പ്രത്യേകിച്ചും.

രാവിലെ പതിനൊന്നുമണിയോടെ വില്പന കേന്ദ്രങ്ങള്‍ സജീവമാകും. എന്നാല്‍ രണ്ട് മണിക്ക് ശേഷമേ തിരക്ക് ആരംഭിക്കൂ. രാത്രി എട്ടു മണിയോടെയേ ഇവിടെ കടകള്‍ അടയ്ക്കുകയുള്ളു. അതുപോലെ പൊതു അവധി ദിവസങ്ങളിലും കടകള്‍ തുറക്കുകയും ചെയ്യും.

One Way
Return
From (Departure City)
To (Destination City)
Depart On
17 Apr,Wed
Return On
18 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
17 Apr,Wed
Check Out
18 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
17 Apr,Wed
Return On
18 Apr,Thu