ചെന്നൈയിലെ ജഗന്നാഥ ക്ഷേത്രം, ഒറീസ്സയിലെ പുരിയിലേക്ക് പോയ ജഗന്നാഥ ദേവന്റെ വിശ്വാസികളെ സംരക്ഷിക്കാനായാണ് നിര്‍മ്മിച്ചത്. റെഡ്ഡി കുപ്പം റോഡിലാണ് ഈ ക്ഷേത്രം. ജഗന്നാഥ ദേവന്, ദേവി സുഭദ്ര, ബലരാമ ദേവന് എന്നിവുരുടെ പ്രതിഷ്ഠ ഇവിടെയുണ്ട്. യോഗനരസിംഹ ദേവന്റെ ഒരു വിഗ്രവും ഒരു ശ്രീകോവലില്‍ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ശിവന്, ഗണേശന്, വിമല ദേവി, ഗജലക്ഷ്മി ദേവി എന്നിവരെയും ഇവിടം പ്രതിഷ്ഠിച്ചിട്ടുണ്ട്. എന്നാല്‍ ജഗന്നാഥ ദേവനാണ് പ്രധാന പ്രതിഷ്ഠ.
പുരിയിലെ ക്ഷേത്രത്തിന്റ അതേ രൂപത്തിലാണ് ചെന്നൈയിലെ ക്ഷേത്രവും നിര്‍മ്മിച്ചിരിക്കുന്നത്. കറുത്ത ഗ്രാനൈറ്റും, വെളുത്ത മാര്‍ബിളും ഉപയോഗിച്ചാണ് നിര്‍മ്മാണം. ഗ്രാനൈറ്റ് കാഞ്ചീപുരത്ത് നിന്നും, മാര്‍ബിള്‍ രാജസഥാനില്‍ നിന്നുമാണ് നിര്‍മ്മാണത്തിനായി എത്തിച്ചത്. പുരിയിലേതു പോലെ തന്നെ വേപ്പ് മരത്തിന്റെ തടിയില്‍ ദേവീ ദേവന്മാരുടെ രൂപങ്ങള്‍ കൊത്തിയെടുത്ത് ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു.
ഏറെ പ്രദേശത്ത് വ്യാപിച്ച് കിടക്കുന്ന ക്ഷേത്രത്തിന്റെ ചുറ്റുമുള്ള സ്ഥങ്ങളില്‍ വര്‍ഷം മുഴുവനും വിരിഞ്ഞ് നില്ക്കുന്ന പൂന്തോട്ടമുണ്ട്. ഇവിടെ നിന്ന് ലഭിക്കുന്ന പൂക്കളാണ് ക്ഷേത്രത്തിലെ പൂജക്ക് ഉപയോഗിക്കുന്നത്.