സ്ഥിതിയുടെ മൂര്‍ത്തിയായ വിഷ്ണുവാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. കൗതുകമുണര്‍ത്തുന്ന വാസ്തുവിദ്യയാണ് ക്ഷേത്രത്തിന്റെ പ്രധാനപ്രത്യേകത. കൊത്തുപണിചെയ്ത് മനോഹരമാക്കിയ തൂണുകളുള്ള നവരംഗമണ്ഡപം ക്ഷേത്രത്തിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്. ഹൊയ്‌സാല രാജാവായിരുന്ന വിഷ്ണുവര്‍ദ്ധനനാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചതെന്നാണ് കരുതപ്പെടുന്നത്.